വാട്സ്ആപ് മെസേജ് കേട്ട് കഷ്ടപ്പെടേണ്ട
Wednesday, November 27, 2024 12:24 PM IST
ഓരോ ദിവസം പുതിയ ഫീച്ചറുകള്‍ അവതരിക്കുന്നതില്‍ മുന്നിലാണ് വാട്സ്ആപ്. ഇപ്പോഴിത വാട്സ്ആപ്പില്‍ വരുന്ന വോയിസ് മെസേജുകള്‍ ടെക്സറ്റ് രൂപത്തില്‍ വായിക്കാനാകുന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്.
വാട്സ്ആപ്പില്‍ ലഭിക്കുന്ന വോയിസ് മെസേജുകള്‍ കേള്‍ക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ലെങ്കില്‍ വിഷമിക്കേണ്ട. വാട്സ്ആപ് വോയിസ് മെസേജ് ട്രാന്‍സ്ക്രിപ്റ്റ് എന്ന ഫീച്ചര്‍ അടുത്ത ആഴ്ചയോടെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും ലഭ്യമാകും.
വാട്സ്ആപ് വോയിസ് മെസേജ് ട്രാന്‍സ്ക്രിപ്റ്റ് ഫീച്ചര്‍ പ്രകാരം വോയിസ് മെസേജുകള്‍ ഓട്ടോമാറ്റിക്കായി ടെക്സ്റ്റായി രൂപാന്തരപ്പെടും. ഇതോടെ കേള്‍ക്കാനായില്ലെങ്കിലും മെസേജ് എന്തെന്ന് വായിക്കാം.
വോയിസ് മെസേജിന് തൊട്ടുതാഴെ തന്നെയായിരിക്കും മെസേജ് വായിക്കാനായി പ്രത്യക്ഷപ്പെടുക. ശബ്ദ രൂപത്തില്‍നിന്ന് അക്ഷരങ്ങളുടെ ഫോര്‍മാറ്റിലേക്ക് വോയിസ് മെസേജ് മാറുന്നത് പൂര്‍ണമായും സുരക്ഷിതമായിരിക്കും എന്നാണ് വാട്സ്ആപ്പിന്റെ അവകാശവാദം.
എങ്ങനെ ഉപയോഗിക്കാം
ആപ്പിലെ സെറ്റിംഗ്സില് പ്രവേശിച്ച് ആവശ്യാനുസരണം വോയിസ് മെസേജ് ട്രാന്‍സ്ക്രിപ്റ്റ് ഇനേബിള്‍ ചെയ്യാനും ഡിസേബിള്‍ ചെയ്യാനും സാധിക്കും.
ഇതിനായി സെറ്റിംഗ്സിലെ ചാറ്റ് എന്ന ഓപ്ഷന് തെരഞ്ഞെടുക്കുക. ഇതിലുള്ള വോയിസ് മെസേജ് ട്രാന്‍സ്ക്രിപ്റ്റ് എന്ന ഓപ്ഷന് ഓണാക്കിയാല്‍ മതി.
ഇതിനുശേഷം ടെക്സ്റ്റായി മാറ്റേണ്ട വോയിസ് മെസേജില്‍ ടച്ച് ചെയ്താല്‍ ശബ്ദ രൂപത്തില്‍നിന്ന് അക്ഷരങ്ങളുടെ ഫോര്‍മാറ്റിലേക്ക് വോയിസ് മെസേജ് മാറും.
നിലവില്‍ ഇംഗ്ലീഷ്, പോര്‍ച്ചുഗല്‍, സ്പാനിഷ്, റഷ്യന്‍ ഭാഷകളില്‍ ട്രാന്‍സ്ക്രിപ്റ്റ് ലഭ്യമാണ്.