2000 രൂപ ഡിസ്കൗണ്ട്! വിവോ വൈ300 5ജി ഇന്ത്യയില്‍
Tuesday, November 26, 2024 12:46 PM IST
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വൈ300 5ജി ഇന്ത്യയില്‍ ഇറങ്ങി. 2023 ഒക്ടോബറില്‍ പുറത്തിറങ്ങിയ വിവോ വൈ200യുടെ പിന്‍ഗാമിയാണിത്. വിവോ വൈ300ന്റെ ബാക്ക്-പാനല്‍ ഡിസൈന്‍ വിവോ നേരത്തെ പുറത്തുവിട്ടിരുന്നു.
6.67 ഇഞ്ച് ഫുള്‍എച്ച്ഡി അമോല്‍ഡ് ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ക്വല്‍കോം സ്നാപ്ഡ്രാഗന്‍ 4 ജെന്‍ 2 ചിപ്സെറ്റാണ് ഫോണിന് കരുത്തു പകരുക. ജെമിനി എഐ ഫീച്ചറുകളോടെയാണ് ഫോണ്‍ വന്നിരിക്കുന്നത്.
ഡിസ്പ്ലേയില്‍ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ നല്കിയിരിക്കുന്നു. പില്-ഷേപ്പിലുള്ള, 50 എംപി മെയിന്‍ കാമറയും 2 എംപി കാമറയും അടങ്ങുന്നതാണ് പിന്‍കാമറ യൂണിറ്റ്. 32 എംപിയാണ് സെല്ഫികാമറ. 80 വാട്ട് വയേര്‍ഡ് ചാര്ജിംഗോടുകൂടിയുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.
ഫോണിനു ആന്‍ഡ്രോയിഡ് 14 ഒഎസാണ്. 8ജിബി+128ജിബി, 8ജിബി+256ജിബി എന്നി മോഡലുകളാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. യഥാക്രമം 21,999, 23,999 എന്നിങ്ങനെയാണ് വില ഗ്രേ, പര്‍പ്പിള്‍, ഗ്രീന്‍ എന്നീ മൂന്ന് നിറങ്ങളില്‍ ലഭ്യാണ്.
ഫ്ളിപ്പ്കാര്‍ട്ടിലും ആമസോണിലും വിവോയുടെ ഓണ്‍ലൈന്‍ സ്റ്റോറുകളിലും നവംബര്‍ 26 മുതല്‍ ഫോണ്‍ ലഭ്യമാകും. തെരഞ്ഞെടുത്ത ബാങ്കുകളുടെ കാര്‍ഡുകള്‍ക്ക് 2000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാണ്.
വിവോ വൈ300 വാങ്ങുന്നവര്‍ക്ക് വിവോ ടിഡബ്ല്യുഎസ് 3ഇ 1499 രൂപയ്ക്ക് സ്വന്തമാക്കമെന്ന് ഓഫറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.