ഓക്സിജന്‍ ഒഎസ് 15 അവതരിപ്പിച്ച് വണ്‍പ്ലസ്
Tuesday, October 29, 2024 1:24 PM IST
ഓക്സിജന്‍ ഒഎസ് 15 സോഫ്റ്റ്വെയര് വണ്‍പ്ലസ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകളാണ് ഈ അപ്ഡേറ്റിന്റെ ഒരു പ്രത്യേകത. കൂടാതെ സ്മൂത്ത് ആയ നിരവധി അനിമേഷന്‍ ടെക്നിക്കുകളും ഈ അപ്ഡേറ്റിലുണ്ട്.
ഓപ്പോയുടെ പുതിയ സോഫ്റ്റ്വെയര് ആയ കളര്‍ ഒഎസ് 15നോട് സാദൃശ്യമുള്ള ഒന്നാണ് ഓക്സിജന്‍ ഒഎസ് 15. ലോക്ക് സ്ക്രീന്‍ കസ്റ്റമൈസ് ചെയ്യാനുളള ഫീച്ചറുമുണ്ട്. മോഷണം തടയാനുള്ള തെഫ്റ്റ് ഡിറ്റെഷന്‍ ലോക്ക്, എഐ അസിസ്റ്റന്റായ ജെമിനി ലൈവ് തുടങ്ങിയവയും ഓക്സിജന്‍ ഒഎസ് 15ല്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നിരവധി സ്റ്റൈലുകള്‍, കളര്‍ ടോണുകള്‍, ഫോണ്ടുകള്‍, ബ്ലര്‍ ഇഫക്ടുകള്‍, ഡിസ്പ്ലേ സ്റ്റൈലുകള്‍ എന്നിവയുമുണ്ട്. വണ്‍ പ്ലസ് ഉപയോക്താക്കളുടെ ഫോണുകളില്‍ ഈ അപ്ഡേറ്റ് എപ്പോഴാണ് വരികയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വണ്‍ പ്ലസ് 12,1 2ആര് എന്നിവയ്ക്കാകും ആദ്യം ഈ അപ്ഡേറ്റ് ലഭിക്കുന്നത്.
നവംബര്‍ ആദ്യവാരത്തോടെ വണ്‍ പ്ലസ് ഓപ്പണ്‍, വണ്‍ പ്ലസ് 11, വണ്‍ പ്ലസ് 11 ആര്, വണ്‍ പ്ലസ് 10 പ്രോ, വണ്‍ പ്ലസ് 10ടി, വണ്‍ പ്ലസ് 10ആര്, വണ്‍ പ്ലസ് നോര്‍ഡ് 4, വണ്‍ പ്ലസ് നോര്‍ഡ് സിഇ 4, നോര്‍ഡ് സിഇ 4 ലൈറ്റ്, വണ്‍ പ്ലസ് നോര്‍ഡ് 3, നോര്‍ഡ് സിഇ 3, നോര്‍ഡ് സിഇ 3 ലൈറ്റ്, പാഡ് 2, പാഡ് ഗോ എന്നിവ ഉള്‍പ്പെടുന്ന വണ്‍ പ്ലസ് പാഡ് സീരീസ് എന്നീ ഫോണുകളിലും വൈകാതെ ഓക്സിജന്‍ ഒഎസ് 15 ലഭിക്കും.