"കാ​മ​റ​യാ​ണ് സാ​റെ ഇ​വ​ന്‍റെ മെ​യി​ന്‍'; ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി ​ഇ​ന്ത്യ​യി​ലെ​ത്തി
"കാ​മ​റ​യാ​ണ് സാ​റെ ഇ​വ​ന്‍റെ മെ​യി​ന്‍'; ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി ​ഇ​ന്ത്യ​യി​ലെ​ത്തി
Tuesday, September 24, 2024 1:44 PM IST
സോനു തോമസ്
ചൈ​നീ​സ് സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ നി​ര്‍​മാ​ണ ക​മ്പ​നി​യു​ടെ ഹോ​ണ​ര്‍ ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി ​ഇ​ന്ത്യ​യി​ലെ​ത്തി. 108 എം​പി പ്ര​ധാ​ന കാ​മ​റ, അ​മോ​ല്‍​ഡ് ഡി​സ്പ്ലെ തു​ട​ങ്ങി നി​ര​വ​ധി സ​വി​ശേ​ഷ​ത​ക​ളാ​ണ് ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്.

6.7 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി+ അ​മോ​ല്‍​ഡ് ഡി​സ​പ്ലേ​യാ​ണി​തി​ന്. ആ​ന്‍​ഡ്രോ​യ്ഡ് 14 അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ജി​ക് ഒ​എ​സ് 8ആ​ണ് ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

മീ​ഡി​യ​ടെ​ക് ഡൈ​മ​ന്‍​സി​റ്റി 6080 പ്രൊ​സ​സ​ര്‍, 4,500 എം​എ​എ​ച്ച് ബാ​റ്റ​റി, 35 വാ​ട്ട്സ് ഫാ​സ്റ്റ് ചാ​ര്‍​ജിം​ഗ്, സൈ​ഡ്-​മൗ​ണ്ട​ഡ് ഫിം​ഗ​ര്‍​പ്രി​ന്‍റ് എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന പ്ര​ത്യേ​ക​ത​ക​ള്‍. 8 ജി​ബി റാ​മും 256 ജി​ബി ഇ​ന്‍റേണ​ല്‍ സ്റ്റോ​റേ​ജും ഫോ​ണി​ന് ന​ല്‍​കി​യി​രി​ക്കു​ന്നു.


ട്രി​പ്പി​ള്‍-​ലെ​ന്‍​സ് റീ​യ​ര്‍ കാ​മ​റ​യാ​ണ് ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി​യു​ടെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. ഇ​തി​നൊ​പ്പം ഓ​രോ ഡെ​പ്ത്ത് സെ​ന്‍​സ​റും മാ​ക്രോ ലെ​ന്‍​സും അ​ട​ങ്ങി​യി​രി​ക്കു​ന്നു. സെ​ല്‍​ഫി​ക്കും വീ​ഡി​യോ കോ​ളിം​ഗി​നു​മാ​യി 50 എം​പി വൈ​ഡ്-​ആം​ഗി​ള്‍ കാ​മ​റ ഉ​റ​പ്പാ​ക്കി​യി​രി​ക്കു​ന്നു.

വി​വി​ധ ലൈ​റ്റ് സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന സെ​ല്‍​ഫീ ലൈ​റ്റ് എ​ന്ന ഫീ​ച്ച​റും ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി​യി​ലു​ണ്ട്. മൂ​ന്നു നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഹോ​ണ​ര്‍ 200 ലൈ​റ്റ് 5ജി 17,999 ​രൂ​പ​യാ​ണ് വി​ല.

ഹോ​ണ​റിന്‍റെ വെ​ബ്സൈ​റ്റും ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്‌​ഫോ​മാ​യ ആ​മ​സോ​ണും വ​ഴി​യാ​ണ് പ്ര​ധാ​ന വി​ല്‍​പ​ന. റീ​ടെ​യ്ല്‍ ഔ​ട്ട്ല​റ്റു​ക​ളി​ലും ഫോ​ണ്‍ ല​ഭ്യ​മാ​യി​രി​ക്കും.