എ​ഐ യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഗൂ​ഗി​ളും സാം​സം​ഗും
എ​ഐ യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഗൂ​ഗി​ളും സാം​സം​ഗും
Friday, June 28, 2024 2:39 PM IST
സോനു തോമസ്
എ​ഐ സ്മാ​ര്‍​ട്ട്‌​ഫോ​ണ്‍ യു​ദ്ധ​ത്തി​നൊ​രു​ങ്ങി ഗൂ​ഗി​ളും സാം​സം​ഗും. ജൂ​ലൈ 10ന് ​സാം​സം​ഗി​ന്‍റെ ഗാ​ല​ക്സി അ​ണ്‍​പാ​ക്ക്ഡ് 2024 ഇ​വ​ന്‍റ് ന​ട​ക്കു​മ്പോ​ള്‍ ഓ​ഗ​സ്റ്റ് 13ന് ​പി​ക്‌​സ​ല്‍ 9 സീ​രീ​സും പി​ക്‌​സ​ല്‍ വാ​ച്ച് 3യും ​ലോ​ഞ്ച് ചെ​യ്യു​മെ​ന്ന് ഗൂ​ഗി​ള്‍ സ്ഥി​രീ​ക​രി​ച്ചു.

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ മൗ​ണ്ട​ന്‍ വ്യൂ​വി​ലു​ള്ള ഗൂ​ഗി​ളി​ന്‍റെ ആ​സ്ഥാ​ന​ത്തെ ട്രെ​ഡി​ഷ​ണ​ല്‍ ന്യൂ​യോ​ര്‍​ക്ക് സി​റ്റി വേ​ദി​യി​ല്‍ നി​ന്നാ​ണ് ഗൂ​ഗി​ളി​ന്‍റെ ഇ​വ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​ത്. പി​ക്സ​ല്‍ 9, പി​ക്സ​ല്‍ 9 പ്രോ, ​പി​ക്സ​ല്‍ 9 പ്രോ ​എ​ക്സ്എ​ല്‍, പി​ക്സ​ല്‍ 9 പ്രോ ​ഫോ​ള്‍​ഡ് എ​ന്നീ നാ​ല് സ്മാ​ര്‍​ട്ട് ഫോ​ണ്‍ മോ​ഡ​ലു​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.

ര​ണ്ടു മോ​ഡ​ലു​ക​ളി​ലു​ള്ള സ്മാ​ര്‍​ട്ട് വാ​ച്ചു​ക​ളും അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഇ​വ​ന്‍റ് ഇ​ന്ത്യ​ന്‍ സ​മ​യം രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. യു​ടൂ​ബി​ലും ഗൂ​ഗി​ള്‍ സ്റ്റോ​ര്‍ വെ​ബ്സൈ​റ്റി​ലും ത​ത്സ​മ​യം കാ​ണാ​നാ​കും.

ഗാ​ല​ക്സി അ​ണ്‍​പാ​ക്ക്ഡ് 2024 ഈ ​വ​ര്‍​ഷം പാ​രീ​സി​ലാ​ണ്. ഈ ​ഇ​വ​ന്‍റി​ല്‍ സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍​ക്കൊ​പ്പം, ധ​രി​ക്കാ​വു​ന്ന മ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​തി​യ ഡി​സൈ​നു​ക​ളും അ​പ്ഗ്രേ​ഡു​ക​ളും സാം​സം​ഗ് വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ഗാ​ല​ക്സി ബ​ഡ്സ് 3 സീ​രീ​സും ഗാ​ല​ക്സി റിം​ഗി​ന്‍റെ അ​ര​ങ്ങേ​റ്റ​വും ഇ​വ​ന്‍റി​ല്‍ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.