കിടിലൻ ഫീച്ചറുകളുമായി ഐഒഎസ് 16
Saturday, June 11, 2022 10:09 PM IST
കലിഫോർണിയ: ഐഫോണ് മോഡലുകൾക്കുള്ള ഏറ്റവും പുതിയ സോഫ്റ്റ്വേർ അപ്ഡേഷൻ ഐഒഎസ് 16 ആപ്പിൾ ഔദ്യോഗികമായി അവതരിപ്പിച്ചു. കലിഫോർണിയയിൽ ഇന്നലെ ആരംഭിച്ച ആപ്പിളിന്റെ വാർഷിക ഡെവലപ്പർ കോണ്ഫറൻസിലായിരുന്നു (ഡബ്ല്യൂ ഡബ്ല്യൂ ഡിസി 2022) ഐഒഎസ് 16 ഒഎസിന്റെ അവതരണം.
എെഫോണ്8 ൽ ഈവർഷം അവസാനത്തോടെ ഐഒഎസ് 16 ലഭ്യമാകും. ലോക് സ്ക്രീനിൽ പുതിയ മാറ്റങ്ങൾ, ടെലഗ്രാമിലുള്ളപോലെ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യുന്നതിനും അയച്ച മെസേജുകൾ തിരിച്ചുവിളിക്കുന്നതിനുമുള്ള സംവിധാനം, ഇ-മെയിൽ ഷെഡ്യൂൾ ചെയ്യുന്നതിനും ഇൻബോക്സിൽ എത്തുന്നതിനുമുന്പ് കാൻസൽ ചെയ്യുന്നതിനുമുളള സംവിധാനം.
കാമറ ഉപയോഗിച്ച് ടെക്സ്റ്റുകൾ വിവർത്തനം ചെയ്യുന്നതിനുളള സൗകര്യം, കറൻസികളുടെ ചിത്രമെടുത്ത് മറ്റ് കറൻസികളുമായി അതിന്റെ മൂല്യം താരതമ്യം ചെയ്യുന്നതിനുള്ള സംവിധാനം.
വീഡിയോകളിൽനിന്ന് ടെക്സ്റ്റുകൾ കോപ്പി ചെയ്യാനുള്ള സംവിധാനം തുടങ്ങിയവ പുതിയ അപ്ഡേഷനിലുണ്ടാകും.
കൂടാതെ ഐഫോണ് ഉപയോഗിച്ച് ചെടികളെയും പക്ഷികളെയും തിരിച്ചറിയുന്നതിനുളള ഫീച്ചറർ. കാർപ്ലേയുടെ പരിഷ്കരിച്ച പതിപ്പ് തുടങ്ങിയവയും ഐഒഎസ് 16 ന്റെ ഭാഗമാണ്.