സ്മാർട്ട് വാച്ച് വേഴ്സ 2 ഇന്ത്യയിൽ
Monday, January 6, 2020 3:22 PM IST
ഫിറ്റ്ബിറ്റിന്റെ ഏറ്റവും വിൽപ്പനയുള്ള സ്മാർട്ട് വാച്ചായ ഫിറ്റ്ബിറ്റ് വേഴ്സ ശ്രേണിയിൽനിന്നുള്ള ഏറ്റവും പുതിയ ഫിറ്റ്ബിറ്റ് വേഴ്സ 2 ഇന്ത്യയിൽ അവതരിപ്പിച്ചു. സ്ലീപ് സ്കോർ, സ്മാർട്ട് വേക്ക് തുടങ്ങി ഉറക്കം മെച്ചപ്പെടുത്താനും അതുവഴി പൊതുവെ ആരോഗ്യം നന്നാക്കാനുമുള്ള നൂതനമായ സവിശേഷതകളെല്ലാം ഫിറ്റ്ബിറ്റ് വേഴ്സ 2-ലുണ്ട്. വില 29,999 രൂപ.
റിലയൻസ് ഡിജിറ്റൽ, ക്രോമ, ഹീലിയോസ്, ലാൻഡ്മാർക്ക് തുടങ്ങിയ പ്രമുഖ റീട്ടെയിലർമാരിലും ആമസോണിൽ ഓണ്‍ലൈൻ ആയും ലഭ്യമാണ്. ഫിറ്റ്ബിറ്റിന്റെ പുതിയ ഉറക്ക സവിശേഷതകൾ ഉപയോക്താവിന് തന്റെ ഉറക്കത്തെക്കുറിച് മനസിലാക്കാം എന്നു മാത്രമല്ല മെച്ചപ്പെടുത്താനും സാധിക്കും.
നിങ്ങളുടെ ഉറക്കത്തിന്റെ നിലവാരത്തെ കുറിച്ച് രാത്രി സ്കോർ ലഭിക്കും. ഹാർട്ട് റേറ്റ് (ഉറക്കത്തിന്റെയും വിശ്രമത്തിന്റെയും), അസ്വസ്ഥത, ഉണർന്നിരിക്കുന്ന സമയം, ഉറങ്ങുന്ന ഘട്ടങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയായിരിക്കും സ്കോർ.
രക്ത ഓട്ടത്തിലെ ഉപയോക്താവിന്റെ ഓക്സിജൻ അളവ് നൽകുന്നതാണ് ഈ ഗ്രാഫ്. ഉപകരണത്തിന്റെ പിന്നിലുള്ള ചുവപ്പും ഇൻഫ്രാറെഡുമായ സെൻസറുകൾ ഉപയോഗിച്ചാണ് ഇതിനുള്ള ഡാറ്റ ശേഖരിക്കുന്നത്.
വേഴ്സ 2 കറുത്ത കാർബണ്‍ കേസ്, പെറ്റൽ കോപ്പർ റോസ് അലുമിനിയം കേസ്, സ്റ്റോണ്‍ മിസ്റ്റ് ഗ്രേ കേസ് എന്നിങ്ങനെ നിറങ്ങളിൽ 20,999 രൂപയ്ക്ക് ഇന്ത്യയിൽ ലഭ്യമാണ്. 2,999 രൂപ മുതൽ 3,499 രൂപവരെയുള്ള അനുബന്ധ ഘടകങ്ങളും കൂടെ ലഭിക്കും.