സാംസംഗിന്റെ സ്പേസ്മാക്സ് സീരീസ് റഫ്രിജറേറ്റർ
Monday, June 3, 2019 5:16 PM IST
രാജ്യത്തെ ഏറ്റവും വിശ്വസ്തതയാർജ്ജിച്ച കണ്‍സ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡ് ആയ സാംസംഗ് അതിന്റെ സ്പേസ്മാക്സ് സീരീസ് സൈഡ്ബൈസൈഡ് റഫ്രിജറേറ്റർ ശ്രേണി വിപണിൽ അവതരിപ്പിച്ചു, ടൂഡോർ, ത്രീഡോർ ഓപ്ഷനുകളിൽ ലഭിക്കുന്നതാണ്.
ബാഹ്യ വിസ്തൃതി കൂട്ടാതെയും ഉൗർജ്ജക്ഷമത മെച്ചപ്പെടുത്തിയും കൂടുതൽ ഭക്ഷണം സ്റ്റോർ ചെയ്യാൻ സഹായിക്കുന്നതാണ് സ്പേസ്മാക്സ് ടെക്നോളജി.
ത്രീഡോർ ഡിസൈൻ സൈഡ്ബൈസൈഡ് റഫ്രിജറേറ്ററിന് രണ്ട് ഫ്രിഡ്ജുകളും ഒരു ഫ്രീസറുമാണ് ഉള്ളത്. അപ്പർ, ലോവർ ഫ്രിഡ്ജ് ഏരിയകൾ സഹിതം ക്രമപ്പെടുത്താവുന്ന സ്റ്റോറേജ് സ്പേസ് ഉള്ളതിനാൽ തണുത്ത വായുനഷ്ടം 5 ശതമാനം കണ്ട് ലഘൂകരിക്കാൻ കഴിയും, അങ്ങനെ വൈദ്യുതി ലാഭിക്കാം.
സ്പേസ്മാക്സ് സീരീസ് സൈഡ്ബൈസൈഡ് റഫ്രിജറേറ്റർ ശ്രേണിയിൽ ടൂഡോർ ലൈനപ്പിന്റെ വില ആരംഭിക്കുന്നത് 1,06,990 രൂപയിലും ടൂഡോർ ഐസ് ആൻഡ് വാട്ടർ ഡിസ്പെൻസർ മോഡലിന്റെ വില ആരംഭിക്കുന്നത് 1,25,990 രൂപയിലും ത്രീഡോർ മോഡലിന്റെ വില 1,16,990 രൂപയിലുമാണ് ആരംഭിക്കുന്നത്.