ട്രെന്‍ഡി ഡബിള്‍ ലെയര്‍ മാല
Saturday, April 20, 2019 4:43 PM IST
സാരി, ചുരിദാര്‍, മിഡി. വേഷം ഏതുമാകട്ടെ മാലയില്‍ രണ്ടു ലെയറായി കഴുത്തിലിടാവുന്ന മള്‍ട്ടി കളര്‍ ലോങ് ചെയിനാണ് കൗമാരക്കാര്‍ക്കിടയിലെ പുതിയ ട്രെന്‍ഡ്. കൊറിയന്‍ ബീഡ്‌സും ഷെല്ലും ഇടകലര്‍ത്തി കോര്‍ത്തിണക്കിയ മാലകളാണ് ലേറ്റസ്റ്റ്.
ഇതണിഞ്ഞാല്‍ ആരുമൊന്ന് നോക്കിപ്പോകും. 125 രൂപയാണ് വില. സാരിക്കും ചുരിദാറിനും മിഡിക്കും ഒപ്പം ഇതു ധരിക്കാം. ഡബിള്‍ ലെയറായി ഇടാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് ഇത്തരം മാലകള്‍ ലോങ് ചെയിനായി അണിയാം. മള്‍ട്ടി കളറില്‍ ക്രിസ്റ്റല്‍ മിക്‌സ് ചെയ്ത മാലകളാണ് ഇതില്‍ ഏറെയും. വസ്ത്രത്തിന്റെ നിറത്തിനനുസരിച്ച് ഇവ മാറിമാറി ഉപയോഗിക്കാം. നേരിയ വെള്ളി നൂലിഴകളില്‍ സില്‍വര്‍ ബീഡ്‌സ് കോര്‍ത്ത ലോംഗ് ചെയിനിന് 100 രൂപയാണ്.
ഇതേ ഫാഷനിലുള്ള കമ്മലുകളും വിപണിയിലുണ്ട്. മുത്തുകളിലുമുണ്ട് വൈവിധ്യം. മാലയില്‍ കടും നിറങ്ങളിലുള്ള മുത്തുകള്‍ കോര്‍ത്തവയ്ക്കും. വലുതും ചെറുതുമായ മുത്തുകള്‍ ഇടകലര്‍ത്തി കോര്‍ത്തെടുത്ത മാലകളാണ് പുതിയ ഫാഷന്‍.
ശിവ