ഐ ലവ് 9 മന്ത്സ്: ഗർഭിണികളായ സ്ത്രീകൾക്കായി...
ഐ ലവ് 9 മന്ത്സ്: ഗർഭിണികളായ സ്ത്രീകൾക്കായി...
Saturday, September 7, 2019 3:46 PM IST
ഗർഭകാലം, അതിനു ശേഷം കുഞ്ഞിന്‍റെ വളർച്ചയെ കൗതുകത്തോടെ നോക്കി കാണുന്ന അമ്മ.ഇങ്ങനെ ഏറെ വൈകാരികമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തിലാണ് ഐ ലവ് 9 മന്ത്സ് ആരംഭിച്ചിരിക്കുന്നതെന്നെ് സംരംഭത്തിന്‍റെ സഹ സ്ഥാപകരിലൊരാളായ ഗംഗ പറയുന്നു.

അനുഭവങ്ങളുടെ വെളിച്ചത്തിൽ

വെൽനെസ്സ് മേഖലയിൽ 18 വർഷത്തിലധികം അനുഭവ സന്പത്തുള്ള ഗംഗ രാജ്, മകൾ അഞ്ജലി രാജ്, ഹെൽത്ത് കെയർ മേഖലയിൽ 22 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള സുമ എന്നിവർ ചേർന്നാണ് ഗർഭകാലത്തെ പരിചരണത്തിനായി വിപ്ലവകരമായ ഈ ഒരു സ്റ്റാർട്ടപ്പ് സംരഭം രൂപീകരിച്ചത് അവർ കണ്ടതും അനുഭവിച്ചതുമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണ്.

ഗർഭകാലം ശ്രദ്ധയോടെ

ഓരോ സ്ത്രീക്കും ഏറെ പ്രിയപ്പെട്ടതാണ് ഗർഭകാലം. ഇന്ത്യയിലെ സ്ത്രീകൾക്ക് ഗർഭകാലത്തോ, അമ്മ ആയതിനു ശേഷമോ ആ കാലഘട്ടത്തെക്കുറിച്ച് ശരിയായ അറിവോ ധാരണകളോ ഇല്ല. ജീവിതത്തിലെ ഏറ്റവും ആസ്വദിക്കേണ്ട കാലവും അതുപോലെ ഏറെ വിഷമകരമായ കാലവുമാണിത് വേണ്ട ശ്രദ്ധ നൽകി ആസ്വദിച്ച ആഘോഷിക്കേണ്ട കാലം. ഐ ലവ് 9 മന്ത്സ് ഈ കാലഘട്ടത്തിലെ ഓരോ നിമിഷവും ഏറെ ശ്രദ്ധയോടെയും കരുതലോടെയും നീങ്ങാൻ സഹായിക്കും.

ഒരു ഫോണ്‍ വിളിയിൽ സഹായമെത്തും

I love 9 months ടീമിനെ വിളിക്കാൻ ഒരു നന്പർ ഉണ്ട് ആ നന്പറിൽ വിളിച്ചു ആവശ്യമായ സഹായം തേടാം. കൂടാതെ ഒരു മൊബൈൽ ആപ്പും ഉണ്ട്.

സഹോദരി എന്ന പേരിൽ പ്രീമിയം ഹോം കെയർ സൗകര്യങ്ങൾ, മുലയൂട്ടൽ കേന്ദ്രങ്ങൾ പൊതു ഇടങ്ങളിലും കോർപറേറ്റ് ഓഫീസുകളിലും സ്ഥാപിക്കുക എന്നിവയാണ് ഇവരുടെ പ്രവർത്തനങ്ങൾ.

അഞ്ജലി വിദേശ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പോയപ്പോൾ ഒരു പ്രൊജക്ടിന്‍റെ ഭാഗമായി ഗർഭിണികൾ നേരിടുന്ന പ്രശ്നങ്ങൾ പഠന വിഷയമാക്കിയിരുന്നു. പിന്നീട് അത് സ്റ്റാർടപ്പ് സംരംഭമാക്കുകയായിരുന്നു.

അർമാൻ എന്ന പേരിൽ ആരംഭിച്ച സംരഭം പിന്നീട് ഐ ലവ് 9 മന്ത്സ എന്ന പേര് സ്വീകരിച്ചു. പിന്നീട് കേരള സ്റ്റാർട്ട്പ്പ് മിഷനിൽ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിൽ ഇൻക്യൂബേറ്റ് ചെയ്തു. കെ.എസ്.ഐ.ഡി.സി യുടെയും കേരള സ്റ്റാർട്ട്അപ്പ് മിഷന്‍റെയും സീഡ് ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട്.

"സാങ്കേതിക വിദ്യ എത്രയൊക്കെ വളർന്നാലും ഗർഭകാലത്ത് സ്ത്രീകൾക്ക് ശാരീരിക സഹായങ്ങൾ ലഭിക്കേണ്ടത് അത്യാവശ്യമാണ്. ഈ തിരിച്ചറിവിൽ നിന്നാണ് സഹോദരി എന്ന പ്ലാറ്റ് ഫോമിന് രൂപം നൽകിയത്. സഹോദരി എന്ന പേരിൽ ഗർഭകാല ശുശ്രൂഷയിലും ഗർഭകാലാനന്തര ശുശ്രൂഷയിലും പരിശീലനം ലഭിച്ചവരാണ് എത്തുന്നത്. ഗർഭണികളുടെ മാനസികാരോഗ്യം പോഷകാഹാരം എന്നിവയെക്കുറിച്ചെല്ലാം അറിവുള്ളവരാണ്. ഇവർ കൃത്യമായി ഗർഭിണികളുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കും. 35 വയസു മുതലുള്ളവരാണ് സേവനത്തിനായുള്ളത്’. ധാരാളം സ്ത്രീകളുണ്ട് ഒരു ജോലി കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ പക്ഷേ, ഇവർക്ക് ഇനിയാരും ജോലി നൽകുകയുമില്ല. അതു കൊണ്ടു തന്നെ ഇത്തരം സ്ത്രീകളെയാണ് ഈ മേഖലയിലേക്ക് കൊണ്ടുവരുന്നത്. സ്പെഷ്യൽ സ്കികിൽഡ് ആയിട്ടുള്ള ജോലിക്കാരാണ് - ഗംഗ പറയുന്നു.


പ്രഗോ, കഡോ എന്നിങ്ങനെ രണ്ട് ആപ്പുകളാണ് ഐ ലവ് 9 മന്ത്സിനുള്ളത്.
മുലയൂട്ടലാണ് അമ്മമാരെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടുള്ള മറ്റൊരുകാര്യം. ഒരു തിയേറ്ററിലോ മാളിലോ പോയാലും അല്ലെങ്കിൽ ഒരു യാത്ര പോകുന്പോഴും മുലയൂട്ടുന്നത് അൽപ്പം ബുദ്ധി മുട്ടാണ് . അങ്ങനെയാണ് മുലയൂട്ടാനുള്ള കേന്ദ്രങ്ങൾ ആരംഭിച്ചത്. കൊച്ചി മെട്രോ സറ്റേഷനുകളിൽ നിലവിൽ മുലയൂട്ടൽ കേന്ദ്രങ്ങൾവെച്ചിട്ടുണ്ട്. ഇന്ത്യൻ റെയിൽവേയുമായി സഹകരിച്ചും ഇത് ചെയ്യാൻ ഇവർ ഉദ്ദേശിക്കുന്നതായംു ഗംഗ പറഞ്ഞു.

ലാക് ടേഷൻ പോഡ് സംവിധാനങ്ങളും കൊണ്ടുവരുന്നുണ്ട്. മറ്റേണിറ്റി ലീവൊക്കെ കഴിഞ്ഞു ജോലിക്കു വരുന്നവർക്ക് പേടിയുണ്ടാകും മുലയൂട്ടൽ നിർത്തേണ്ടി വരുമോ എന്ന് . അങ്ങനെ പേടിക്കേണ്ട മുലപ്പാൽ പിഴിഞ്ഞെടുത്ത് പാക്ക് ചെയ്ത് ലാക്ടേഷൻ പോഡിൽ സൂക്ഷിക്കാം അത് കുഞ്ഞിന് കൊടുക്കാം. ആർക്കു വേണമെങ്കിലും ഇങ്ങനെ പിഴിഞ്ഞുവെച്ച പാൽ കൊടുക്കാം. ടെക്നോപാർക്കിൽ ഇത് വെച്ചിട്ടുണ്ട് .

ആദ്യത്തെ 1000 ദിവസമാണ് കുഞ്ഞിന് വേണ്ടത്ര പരിചരണം വേണ്ടത്. അതിനുള്ള ശ്രമമാണ് ഞങ്ങളുടേത് - ഗംഗ പറഞ്ഞു.

ബഹ്റൈൻ, കൊച്ചി എന്നിവിടങ്ങളിലേക്കും പ്രവർത്തനങ്ങളെ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. സ്ത്രീകളെ പ്രത്യേകിച്ച് ഗർഭിണികളെ അവരുടെ ആരോഗ്യം ശ്രദ്ധിക്കുന്നതലത്തിലേക്ക് എത്തിക്കുകയാണ് ഐ ലവ് 9 മന്ത്സിന്‍റെ ശ്രമം