വിളവെടുപ്പ് മാർച്ച് -ജൂലൈ കാലയളവിലാണ് ചെടികൾ പൂക്കുന്നത്. വൈകുന്നേരം വിരിഞ്ഞു തുടങ്ങുന്ന പൂക്കൾ പിറ്റേദിവസം രാവിലെ ചുരുങ്ങും. കായ് പിടുത്തം കൂടാനും മികച്ച വിളവ് ലഭിക്കാനും പരാഗണം ആവശ്യമാണ്. തേനീച്ചകളും ശലഭങ്ങളുമാണ് പ്രധാനമായും പരാഗണം നടത്തുന്നത്.
പൂക്കൾ വിരിഞ്ഞ് 28 - 32 ദിവസത്തിനകം വിളവെടുക്കാം. ഒരു ചെടിയിൽ നിന്ന് ആറു പ്രാവശ്യം വരെ വിളവു ലഭിക്കും. ഒരു പഴത്തിന് 400 മുതൽ 700 ഗ്രാം വരെ തൂക്കം ഉണ്ടാകും.
പോഷകസമൃദ്ധം പോഷക ഗുണങ്ങളാൽ സന്പന്നമാണ് ഡ്രാഗണ്‍ ഫ്രൂട്ട് . ധാരാളം ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ഈ പഴം പ്രമേഹം, കൊളസ്ട്രോൾ, സന്ധിവേദന, ആസ്തമ എന്നിവയ്ക്ക് ശമനം നൽകാൻ ഉത്തമം . കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്.
കാത്സ്യം, ധാതുലവണങ്ങൾ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ക്ഷീണമകറ്റാനും ശരീരത്തിന് കുളിർമ പകരാനും അത്യുത്തമം. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുമെന്നതിനാൽ ഇതിനു നല്ല ഡിമാൻഡാണ്.
വിപണിയും ഉപയോഗവും പ്രാദേശിക മാർക്കറ്റുകളിലാണ് സജി കൂടുതലായും വിൽപന നടത്തുന്നത്. കിലോയ്ക്ക് 150 രൂപ മുതൽ മുകളിലേക്ക് ലഭിക്കും. വീട്ടിലെത്തി പഴങ്ങൾ വാങ്ങുന്നവരും ഉണ്ട്. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പുറംതൊലി കളഞ്ഞ് കഷണങ്ങളാക്കി നേരിട്ട് ഭക്ഷിക്കാം.
ഇതിനുപുറമേ ഷേക്ക് ഉണ്ടാക്കിയും കഴിക്കാം. സലാഡിൽ ചേർത്താൽ രുചിയേറും. കേക്ക് നിർമാണത്തിനും ചില ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിനും ചേരുവയായി ഇതുപയോഗിച്ചുവരുന്നു.
പുതുതലമുറയെ കൃഷിയിലേക്ക് ആകർഷിക്കാനും പുതിയ കൃഷി രീതികൾ പരിചയപ്പെടുത്താനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് സജിയുടെ അഭിപ്രായം. കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ കൃഷിക്കു കൂടുതൽ തുക മാറ്റി വയ്ക്കണം.
കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ, പലിശരഹിത വായ്പ എന്നിവ ലഭ്യമാക്കുക, ഗുണനിലവാരമുള്ള വിത്തുകളും തൈകളും സൗജന്യനിരക്കിൽ വിതരണം ചെയ്യുക തുടങ്ങി വിവിധ പ്രോത്സാഹന പദ്ധതികൾ ആവിഷ്കരിച്ച് കർഷകർക്ക് ആത്മവിശ്വാസം പകർന്നു കൊടുക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചാലേ ഈ രംഗത്ത് പുത്തൻ ഉണർവ് സൃഷ്ടിക്കാനാവു എന്നാണ് ഈ കർഷകന്റെ നിരീക്ഷണം. ഭാര്യ: ഷിമ്മി, മക്കൾ: റോസന്ന, റോഷൻ.
ഫോണ്‍: 9744516372