നല്ല കുഞ്ഞുങ്ങള്‍ക്ക് ശാസ്ത്രീയ പ്രജനനം
നല്ല കുഞ്ഞുങ്ങള്‍ക്ക് ശാസ്ത്രീയ പ്രജനനം
Tuesday, June 1, 2021 4:44 PM IST
പുതുതലമുറയെ ഏറെ ആകര്‍ഷിക്കുന്ന ഒരു മേഖലയാണ് ഡോഗ് ബ്രീഡിംഗ്. തെരഞ്ഞെടുത്ത ആണിനെയും പെണ്ണിനെയും ഇണചേര്‍ത്ത് അടുത്ത തലമുറയെ ഉത്പാദിപ്പിക്കുന്നതിനു പറയുന്ന പേരാണ് പ്രജനനം അഥവാ ബ്രീഡിംഗ്. ശുദ്ധജനുസില്‍പ്പെട്ട ഒന്നോ രണ്ടോ പെണ്‍പട്ടികളെ വളര്‍ത്തി, അവയെ വര്‍ഷത്തിലൊരിക്കല്‍ നാട്ടിലുള്ള നല്ല വര്‍ഗഗുണമുള്ള ഏതെങ്കിലും ആണ്‍നായയുമായി ഇണചേര്‍ത്തു കുട്ടികളെ വില്‍ക്കുന്ന ഒരു സംരംഭമായിരിക്കും ഇവരുടെ ലക്ഷ്യം. മദികാലമാകുമ്പോള്‍ സ്വതന്ത്രമായി നടക്കുന്ന പെണ്‍പട്ടി ഏതെങ്കിലും ആണ്‍പട്ടിയുമായി ഇണചേര്‍ന്നു കൊള്ളട്ടെ എന്ന നിലപാട് ശരിയാവില്ല. ഇപ്രകാരമുണ്ടാവുന്ന ഗര്‍ഭധാരണവും പ്രസവവും ഉടമസ്ഥനു ചില്ലറ അലോസരങ്ങളല്ല ഉണ്ടാക്കുക.

നായ്ക്കളുടെ പ്രജനനം ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യേണ്ട കാര്യമാണ്. നമ്മുടെ ഓമനയുടെ അതേ ഇനത്തില്‍പ്പെട്ട ആരോഗ്യമുള്ള നായയെ കണ്ടുപിടിച്ച് കൃത്യസമയം കണക്കാക്കി ചെനപിടിപ്പിക്കുന്നതും പ്രസവമെടുക്കുന്നതും കുഞ്ഞിനെ പരിപാലിക്കുന്നതുമെല്ലാം ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്. ഇതിനൊന്നും സമയമോ സൗകര്യമോ കണ്ടെത്താന്‍ കഴിയില്ലെങ്കില്‍ നായയെ വന്ധ്യംകരണത്തിനു വിധേയമാക്കുന്ന താണു നല്ലത്. ഓര്‍ക്കുക, ഇന്നു നാം കാണുന്ന ഓരോ ഇനവും നൂറുകണക്കിനു വര്‍ഷങ്ങളിലൂടെ ശ്രദ്ധാപൂര്‍വം നടത്തപ്പെട്ട പ്രജനനത്തിലൂടെയും തെരഞ്ഞെടുപ്പിലൂടെയും ഉരുത്തിരിയി ച്ചെടുത്തവയാണ്. സങ്കരയിനങ്ങളെ ഉത്പാദിപ്പിക്കുന്നത് അത്തരം ഇനങ്ങളുടെ തനിമ നഷ്ടപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. ആണ്‍നായ്ക്കളുടെ വന്ധ്യംകരണം എല്ലാ മൃഗാശുപത്രികളിലും നടത്തുന്ന ലളിതമായ ശസ്ത്രക്രിയയാണ്. പെണ്‍പട്ടികളുടെ കാര്യത്തില്‍ ഗര്‍ഭ പാത്രം എടുത്തുകളയേണ്ടതുണ്ട്. പല മൃഗാശുപത്രികളിലും ഇപ്പോള്‍ ഇത്തരം ശസ്ത്രക്രിയകള്‍ സാധാര ണമാണ്. നാലുമാസം മുതല്‍ എപ്പോള്‍ വേണമെങ്കിലും ഇതു നട ത്താം. വന്ധ്യംകരണം മൂലം നായ് ക്കളുടെ ആരോഗ്യത്തി ന് ഒരു തകരാറും സംഭവിക്കുന്നില്ല. മറിച്ച് കൂടുതല്‍ ഇണക്കത്തോ ടെ കൂടുതല്‍ കാലം അവ ജീവിക്കുന്നു.

പട്ടിക്കുഞ്ഞുങ്ങളുടെ വിപണ നത്തെ ഏറ്റവും സ്വാധീനിക്കുന്ന ഘടകം അതിന്റെ ജനുസും ശരീര ഗുണങ്ങളുമാണ്. എല്ലാ ജനുസു കള്‍ക്കും എപ്പോഴും ഒരേ തരത്തില്‍ ആവശ്യക്കാരുണ്ടാ കണ മെന്നില്ല. പരസ്യങ്ങളും മറ്റും ചില ജനുസു കള്‍ക്ക് ധാരാളം ആവശ്യക്കാരെ കുറച്ചു നാളത്തേക്കെങ്കിലും സൃഷ്ടി ച്ചേക്കാം. പുതുതായി കടന്നുവരുന്ന ജനുസുകള്‍ക്ക് ഏതാനും വര്‍ഷ ങ്ങള്‍ ധാരാളം ആവശ്യക്കാരു ണ്ടാകാം. ഇതൊ ക്കെയാണെങ്കിലും കാലാകാലങ്ങളായി വിപുലവും സ്ഥിരവുമായ വിപണി വാഗ്ദാനം ചെയ്യുന്നതു ജര്‍മ്മന്‍ ഷെപ്പേര്‍ഡ്, ലാബ്രഡോര്‍, ഡോബര്‍മാന്‍, റോട്ട് വീലര്‍, പോമറേനിയന്‍ തുടങ്ങിയ ഇനങ്ങളാണ്. ശുദ്ധജനുസില്‍പ്പെട്ട വയ്ക്കും ജനുസിന്റെ ശാരീരിക പ്രത്യേകതകള്‍ പ്രകടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്കും ഈയിനങ്ങളില്‍ ധാരാളം ആവശ്യ ക്കാരുണ്ട്. എന്നാല്‍ വിലകൂടുയ പഗ്, ബോക്‌സര്‍, ബാസറ്റ് ഹൗണ്ട്, ഐറിഷ് സെറ്റര്‍ മുതല്‍ അപൂര്‍വങ്ങ ളായ വെയിര്‍മാര്‍നര്‍, അഫ്ഗാന്‍ ഹൗണ്ട് തുടങ്ങിയ ഇനങ്ങള്‍ക്കു വരെ പരിമിതമായ സമൂഹത്തിലാണ് ഡിമാന്‍ഡ്. ഈയിനങ്ങളില്‍ ശുദ്ധ ജനു സിന്റെ സര്‍ട്ടിഫിക്കറ്റില്ലാത്തവ ചെല വാകാന്‍ (പഗ് ഒഴികെ) പ്രയാ സമാണ്.

ബ്രീഡിംഗിനായി വളര്‍ത്തുമ്പോള്‍

ഇണചേര്‍ക്കാനും കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാനുമുള്ള ഉദ്ദേശത്തോ ടെയാണ് നമ്മള്‍ പെണ്‍പട്ടിയെ വളര്‍ത്തുന്നതെങ്കില്‍ അതിനുള്ള തയാറെടുപ്പുകള്‍ അവയുടെ ചെറുപ്പ ത്തിലേ തുടങ്ങണം. കുഞ്ഞുനാള്‍ മുതലുള്ള ചിട്ടയായ പരിചരണവും ലാളനയുംകൊണ്ട് അതിനു നമ്മില്‍ വിശ്വാസം വളര്‍ത്തിയെടുക്കണം. അല്ലാത്തപക്ഷം പ്രസവസമയത്തും അതിനുശേഷവും പട്ടിക്കുഞ്ഞുങ്ങളെ വൃത്തിയാക്കാനോ പാല് കുടിപ്പി ക്കാനോ കൈയിലെടുക്കുമ്പോള്‍ തള്ള ആക്രമണത്തിനു തുനി ഞ്ഞേക്കാം.

ചെറിയ ഇനങ്ങളില്‍പ്പെട്ട പെണ്‍ പട്ടികള്‍ 7-9 മാസത്തിലും വലിയ ഇനത്തില്‍പ്പെട്ടവ 14-16 മാസത്തി നുള്ളിലും ആദ്യ മദി ലക്ഷണങ്ങള്‍ കാണിക്കും. പിന്നീടു വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഏതാണ്ട് കൃത്യമായ ഇടവേളകളില്‍ മദി പ്രകട മാക്കും. പെണ്‍പട്ടിയെ ആദ്യമായി ഇണചേര്‍ക്കാന്‍ ഏറ്റവും പറ്റിയ സമയം രണ്ടു വയസാണ്. എന്നാല്‍ മിക്കവര്‍ക്കും അതുവരെ കാത്തി രിക്കാനുള്ള ക്ഷമയുണ്ടാ കാറില്ല. എന്നാല്‍ ആദ്യ മദിയി ല്‍ത്തന്നെ ഇണചേര്‍ ക്കുന്നതു തീര്‍ച്ചയായും ഒഴിവാ ക്കണം. കൂടാതെ എന്തെങ്കിലും രോഗബാധ യ്ക്കു ശേഷം വരുന്ന മദിയിലോ കൃത്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ കാണുന്ന മദിയിലോ ഇണ ചേര്‍ക്കാതിരി ക്കുന്നതാണ് നല്ലത്.

പെണ്‍പട്ടികളുടെ മദിചക്രത്തിനു പ്രത്യേകതകളുണ്ട്. ഏകദേശം രണ്ടാഴ് ചയോളം നീണ്ടുനില്‍ക്കുന്ന ആരംഭ ഘട്ടവും പിന്നീട് രണ്ടു ദിവസ ത്തോളം നീണ്ടുനില്‍ക്കുന്ന മദിഘ ട്ടവുമാണ് ഇവയില്‍ പ്രധാനം. ആരംഭ ഘട്ടത്തിലാണ് രക്തസ്രാവം ഉണ്ടാ കുന്നത്. ആദ്യ ദിവസങ്ങളില്‍ ഇരുണ്ടു ചുവന്ന നിറത്തോടെ കട്ടിയായി ആരംഭിക്കുന്ന രക്ത സ്രാവം ഏതാണ്ട് 7-9 ദിവസമാകു മ്പോള്‍ നേര്‍ത്തു നില്‍ക്കുന്നു. ഇപ്പോഴാണ് യഥാര്‍ത്ഥ മദിഘട്ടം. ഈ ഘട്ടത്തിലാണ് പെണ്‍പട്ടി ഇണയെ സ്വീകരിക്കാന്‍ തയാറാ കുക. ഇതിനു മുമ്പും പിമ്പും തന്നെ സമീപിക്കുന്ന ആണ്‍പട്ടിയെ ആക്രമിക്കുന്നതും ഇണചേരാന്‍ അനുവദിക്കാതിരിക്കുന്നതും സാധാരണയാണ്. ഇണ ചേര്‍ ക്കാന്‍ ഏറ്റവും പറ്റിയ സമയം ലളി തമായ പരി ശോധനയിലൂടെ നിര്‍ണ യിക്കാം. ഇതിനുള്ള സൗകര്യം മിക്ക മൃഗാ ശുപത്രികളിലും ലഭ്യമാണ്. അണ്ഡ വിസര്‍ജനം ഏതാണ്ട് ഏഴു ദിവസ ങ്ങള്‍ക്കുള്ളില്‍ എപ്പോള്‍ വേണ മെങ്കിലും സംഭ വിക്കാം എന്ന തു കൊണ്ടും ബീജ ത്തിനും അണ്ഡ ത്തിനും ദിവസ ങ്ങളോളം പെണ്‍പട്ടി യുടെ ഗര്‍ഭ പാത്രത്തില്‍ നിലനില്‍ ക്കാമെന്ന തുകൊണ്ടും ഇണചേര്‍ന്ന ദിവസം തന്നെ ഗര്‍ഭധാരണം നട ന്നുകൊള്ള ണമെന്നില്ല. ഇതാണ് ഗര്‍ഭകാല ത്തിന്റെ ദൈര്‍ഘ്യത്തില്‍ ഏതാനും ദിവസങ്ങളുടെ വ്യത്യാസം വരുന്നതിനുള്ള കാരണം. സാധാ രണ ഗതിയില്‍ അണ്ഡ-ബീജ സംയോ ജനം കഴിഞ്ഞ് 58-60 ദിവസം കഴിഞ്ഞാണ് പ്രസവം നടക്കുക.



പട്ടിക്കുഞ്ഞുങ്ങളുടെ ഗുണങ്ങ ളില്‍ പകുതിയും സംഭാവന ചെയ്യുന്നത് ആണ്‍നായയാണെന്ന ബോധ്യം വേണം. ആണ്‍നായയില്‍ കാണുന്ന എല്ലാ ഗുണങ്ങളും കുഞ്ഞു ങ്ങളിലേക്കു പകരുന്നില്ല. ഉദാ: സ്വഭാവ വൈചിത്ര്യങ്ങള്‍, അനുസരണം, ഭക്ഷണരീതി തുടങ്ങിയവ. എന്നാല്‍ ശരീരാകൃതി, വലിപ്പം, നിറം, രോമത്തി ന്റെ നീളം തുടങ്ങിയവ ശുദ്ധജനുസു കള്‍ തമ്മില്‍ ഇണ ചേരുമ്പോള്‍ അതേപടി കുഞ്ഞുങ്ങളില്‍ പകര്‍ത്ത പ്പെടുകയും സങ്കരയിനങ്ങളിലെ കുഞ്ഞുങ്ങളില്‍ വ്യത്യസ്ത അളവില്‍ പ്രകടമാകുകയും ചെയ്യും.

പെണ്‍പട്ടി ശുദ്ധജനുസാണെ ങ്കില്‍ കഴിയുന്ന തും ശുദ്ധജനു സില്‍പ്പെട്ട 2-3 വയസുള്ള നായയെ വേണം ഇണചേര്‍ക്കാനായി തെര ഞ്ഞെടു ക്കാന്‍. സങ്കരവര്‍ഗ ത്തില്‍ പ്പെട്ട പെണ്‍പട്ടികള്‍ക്ക് പരമാവധി വര്‍ഗഗു ണങ്ങള്‍ പ്രകടിപ്പിക്കുന്ന നായ്ക്ക ളെയോ ശുദ്ധജനുസു കളെയോ തെരഞ്ഞെടുക്കുക. ബാഹ്യസൗന്ദര്യം മാത്രം പോരാ, ഒരു നല്ല ആണ്‍നാ യയ്ക്ക്. സമീ പകാലത്തായി പെണ്‍ പട്ടികളി ലേക്ക് ഇണചേരല്‍ മുഖേന നായ യില്‍ നിന്നു പകരുന്ന ഏതാനും രോഗങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുട ങ്ങിയിട്ടുണ്ട്. ഉദാ: ബ്രൂസല്ലോസിസ്, ഹെര്‍പ്പിസ് തുടങ്ങിയവ. നായ്ക്കളെ എല്ലാ വര്‍ഷവും ഇത്തരം രോഗങ്ങള്‍ കണ്ടുപിടിക്കാനുള്ള പരിശോധന കള്‍ക്കു വിധേയമാക്കേണ്ടതുണ്ട്. പല ഉടമസ്ഥരും ഇണചേര്‍ക്കാന്‍ കൊണ്ടു പോകുന്നതിനു രണ്ടു ദിവസം മുമ്പു മുതല്‍ ഇണചേര്‍ന്ന് മൂന്നു ദിവസം കഴിയുന്നതുവരെ തുടര്‍ച്ചയായി പെണ്‍പട്ടികള്‍ക്ക് ആന്റിബയോട്ടിക് ഗുളികകള്‍ നല്‍കു ന്നതിനും ഇതാണ് ഒരു കാരണം.

ഇണ ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

രക്തസ്രാവം തുടങ്ങി ഏതാണ്ട് 7-8 ദിവസം കഴിഞ്ഞാല്‍ പെണ്‍ പട്ടിയെ മൃഗാശുപത്രിയില്‍ കൊണ്ടു പോയി വജൈനല്‍ സൈറ്റോളജി പരിശോധന യ്ക്ക് വിധേയമാ ക്കുക. മിക്കവാറും ഒന്നിടവിട്ടുള്ള ദിവസ ങ്ങളില്‍ പരിശോ ധന ആവശ്യമായി വന്നേക്കാം. ഇണചേര്‍ക്കാന്‍ ഏറ്റവും പറ്റിയ സമയം അവര്‍ നിര്‍ദ്ദേശിക്കും. ഈ പരിശോധനയ്ക്കു സൗകര്യ മില്ലാത്ത സ്ഥലമാണെങ്കില്‍ രക്ത സ്രാവം നില്‍ക്കുന്ന ദിവസമാണ് നായയുടെ സമീപത്ത് കൊണ്ടു ചെല്ലുക. അന്ന് അവ ഇണചേര്‍ന്നി ല്ലെങ്കില്‍ തൊട്ട ടുത്ത ദിവസമോ അതിനടുത്ത ദിവസ മോ ഇണചേരും, തീര്‍ച്ച.

ആസൂത്രണം പ്രധാനം

ഇണ ചേര്‍ക്കേണ്ട ദിവസം അറിഞ്ഞു കഴിഞ്ഞശേഷം ആണ്‍നായയെ കണ്ടു പിടിക്കാന്‍ നെട്ടോട്ടമോടുന്നത് ഒഴി വാക്കണം. പലപ്പോഴും നല്ലതി നെയൊന്നും കാണാതെ വരുമ്പോള്‍ ഏതാണ്ട് ഒത്തുവരുന്ന ഒന്നിനെ തെരഞ്ഞെടുക്കേണ്ടി വന്നേക്കാം. ഒന്നാമത്തെ മദി കഴിഞ്ഞാലുടന്‍ ആണ്‍നായയെ കണ്ടുവയ്ക്കുന്ന താണു ബുദ്ധി. പിന്നീടു രക്തസ്രാവം കണ്ടുതുടങ്ങിയാലുടന്‍ തന്നെ ആണ്‍ നായയുടെ ഉടമസ്ഥനെ പെണ്‍ പട്ടി അവി ടെയെത്തുന്ന വിവരം അറി യിക്കണം. രക്തസ്രാവം നിന്ന ദിവസം തന്നെ പെണ്‍പട്ടിയെ ആണ്‍ നായ യുടെ കൂട്ടിലെത്തിക്കണം. അവ തമ്മില്‍ പരിചയപ്പെടാന്‍ ഒരു ദിവസം നല്‍കണം.

* ഇണ ചേര്‍ക്കാനുള്ള ആണ്‍ നായ്ക്കളെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുന്നവരുടെ അടുത്ത് കഴിയുന്ന തും പെണ്‍പട്ടിയെ കൊണ്ടു ചെല്ലാതി രിക്കുക.

* ഇണ ചേരുന്നതിനു പെണ്‍പട്ടി എന്തെങ്കിലും വിസമ്മതം പ്രകടി പ്പിക്കുകയാണെങ്കില്‍ ഒരുതരത്തിലും അതിനെ ബലംപ്രയോഗിച്ചു നിയ ന്ത്രിച്ചു നിര്‍ത്തിക്കൊടുക്കരുത്. വായ ടച്ചു കെട്ടുക, തിരിയുവാനിടം കൊടു ക്കാത്ത തരം കൂട്ടില്‍ നിര്‍ ത്തുക തുട ങ്ങിയവ പെണ്‍ പട്ടിയുടെ മരണ ത്തില്‍ കലാശി ച്ചേക്കാം. മറിച്ച് തൊട്ട ടുത്ത ദിവസം വീണ്ടും ആണ്‍ നായയുടെ അടുത്തു വിടുന്നതാണ് നല്ലത്.

* ഒരു തവണ ഇണ ചേര്‍ത്തശേഷം രണ്ടു ദിവസം കഴിഞ്ഞു വീണ്ടു മൊരിക്കല്‍ കൂടെ ഇണചേര്‍ക്കാന്‍ വിടണം. അതിനുശേഷം കഴിയു മെങ്കില്‍ രണ്ടുദിവസം കൂടെ കഴിഞ്ഞ് ഒന്നുകൂടെ വിടുക.

* ശുദ്ധജനുസില്‍പ്പെട്ട, പൈ തൃകം തെളിയിക്കുന്ന പെണ്‍ പട്ടിയെ അത്തരത്തിലുള്ള ആണ്‍ നായ യുമായി വേണം ഇണ ചേര്‍ ക്കാന്‍. ആണ്‍നായയുടെ സര്‍ട്ടി ഫിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റ് കൈയില്‍ വാങ്ങണം. ഇണ ചേര്‍ന്നു കഴിഞ്ഞാലും പ്രസവം നടന്നു കഴിഞ്ഞാലുടനേയും രജിസ് ട്രേഷനുവേണ്ടി കെന്നല്‍ ക്ലബിനെ അറിയിക്കണമെന്നാ ണു ചട്ടം.

'കപടഗര്‍ഭം' അഥവാ സ്യൂഡോ പ്രഗ്‌നന്‍സി എന്ന അവസ്ഥ പെണ്‍പട്ടികളില്‍ സാധാരണ യാണ്. ശരീരത്തിലെ ചില ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. ഇതൊരു രോഗമല്ലെങ്കിലും പല പ്പോഴും ഗര്‍ഭപാത്രത്തിലെ പഴുപ്പിനു കാരണമാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ അടുത്ത തവണ ഗര്‍ഭധാരണം നടക്കാറില്ല. ഇതു കൂടാതെ ഏതാണ്ടു പത്തു ശതമാന ത്തോളം പെണ്‍ പട്ടികളില്‍ 30-35 ദിവസത്തിനുശേഷം ഗര്‍ഭസ്ഥ ശിശുക്കള്‍ തിരികെ ശരീരത്തി ലേക്ക് ആഗിരണം ചെയ്യപ്പെടാ റുണ്ട്.

ഡോ. സാബിന്‍ ജോര്‍ജ്
ഫോണ്‍: 94462 03839.