ആകാശവെള്ളരിക്ക് രണ്ടുണ്ട് ഗുണം
നമ്മുടെ പാഷന്‍ഫ്രൂട്ടിന്റെ മുതിര്‍ന്ന കുടുംബാംഗമാണ് ആകാശവെള്ളരി എന്ന 'ജയന്റ് ഗ്രാന്‍ഡില്ല'. വന്‍ മരങ്ങളില്‍ ആകാശംമുട്ടെ പടര്‍ന്നു പന്തലിച്ച് വെള്ളരിക്കുസമാനമായ കായ്കള്‍ യഥേഷ്ടം നല്‍കുന്നതിനാലാകും ആകാശവെള്ളരി എന്ന പേര് ഈ ചെടിക്ക് കൈ വന്നത്.

പാഷന്‍ഫ്രൂട്ടിനെ പഴമായി മാത്രം കാണുമ്പോള്‍ ആകാശവെള്ളരിക്ക് രണ്ടുണ്ട് ഗുണം. പഴമായി ഉപയോഗിക്കാം. ഒപ്പം അടിപൊളി പച്ചക്കറിയും.

പോഷകമൂല്യത്തില്‍ ഒട്ടും പിന്നിലല്ല ആകാശവെള്ളരിയും. വിളഞ്ഞു പഴുത്ത പഴത്തില്‍ നിന്നുള്ള പള്‍പ്പ് രുചികരമാണ്. ഒപ്പം പോഷക സമൃദ്ധവും. രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രക്തശുദ്ധീകരണത്തിനും നന്ന്. രക്തത്തില്‍ ചുവന്ന രക്താണുക്കളുടെ വര്‍ധനയ്ക്കും ആകാശവെള്ളരിയുടെ പഴച്ചാറ് ശിപാര്‍ശ ചെയ്യുന്നു.

ചെറു പ്ലാസ്റ്റിക് കവറുകളില്‍ വിത്തുപാകി കാലവര്‍ഷാരംഭത്തോടെനടുന്നതാണ് നല്ലത്. ചെടികള്‍ നല്ല കരുത്തോടെ ആര്‍ത്തു വളരുമെന്നതിനാല്‍ ഉറപ്പുള്ള പന്തല്‍ ആവശ്യമാണ്. മണ്ണിന്റെ പുളിരസം മാറ്റുന്നതിന് ഡോളമൈറ്റോ കുമ്മായമോ ആവശ്യത്തിന് ചേ ര്‍ക്കണം.

അടിവളമായി ഉണങ്ങിപ്പൊടിഞ്ഞ ചാണകം അല്ലെങ്കല്‍ ക മ്പോസ്റ്റ് നല്‍കണം. പൊട്ടാഷ് വ ളങ്ങള്‍ ഇടയ്ക്ക് നല്‍കുന്നത് കായ്പിടിത്തം ഉറപ്പാക്കും. പൂക്കളാല്‍ സമൃദ്ധമാണ് ആകാശവെള്ളരി. നല്ല മണവും രൂപഭംഗിയുമുണ്ടിവയ്ക്ക്. തേനീച്ചകള്‍ പതിവുകാരായെത്തും. ഇതിനാല്‍ തന്നെ തേനീച്ചക്കോളനികള്‍ സ്ഥാപിച്ച് പരാഗണം മെച്ചപ്പെടുത്താം. ഒപ്പം ഗുണമേന്മയുള്ള തേനും പൂമ്പൊടിയും ശേഖരിക്കുകയുമാകാം.


തണ്ടിന്റെ ദൃഢതയും ഇലയുടെ അരുചിയും കീടരോഗങ്ങളെ അകറ്റും. പന്തലിലായതിനാല്‍ വിളവെടുപ്പ്, സസ്യപരിപാലനം എന്നിവ ലളിതമാണ്. അതിനാല്‍ മുതിര്‍ന്നവര്‍ക്കും കൃഷിപ്പണികള്‍ എളുപ്പം ചെയ്യാനാകും.

പഴത്തിനൊപ്പം പച്ചക്കറി എന്ന സാധ്യതയുള്ളതിനാല്‍ വിപണനം കുറച്ചെളുപ്പമാകും. കാര്യമായ കീടരോഗങ്ങള്‍ ബാധിക്കാത്തതിനാല്‍ പൂര്‍ണമായും ജൈ വ രീതിയില്‍ തന്നെ വിളയിച്ചെടുക്കാനുമാകും. വിഷരഹിത ഭക്ഷണമെന്ന നിലയ്ക്ക് ആകര്‍ ഷകമായ വിലയും ഉറപ്പാക്കാന്‍ കഴിയും. നിലവില്‍ കിലോയ്ക്ക് 40 രൂപ വരെയുണ്ട് വിലയെന്നത് കുറഞ്ഞ കാര്യമല്ല.

നമ്മുടെ കൃഷിയിടങ്ങളില്‍ ഇത്തിരി സ്ഥലം ആകാശവെള്ളരിയ്ക്കനുവദിച്ചാല്‍ ആകാശം മുട്ടുന്ന പച്ചപ്പും കീശ നിറയെ കാശും ഉറപ്പാക്കാമെന്ന് യുവ കര്‍ഷകനായ ലൂയിസ് തോമസ് പറയുന്നു. ഫോണ്‍: 9446123705, 9526437660.
എ. ജെ. അലക്‌സ് റോയ്
അസി. കൃഷി ഓഫീസര്‍
കൃഷിഭവന്‍, എലിക്കുളം, കോട്ടയം