Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അസ്ഥിശോഷണം കരുതിയിരിക്കാം
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വ...
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങള്‍
ചര്‍മത്തിനും വേണം സംരക്ഷണം
പ്രമേഹവും കോവിഡും
ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
ചര്‍മസംരക്ഷണം - അറിയേണ്ടതെല്ലാം
സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
Previous
Next
Sthreedhanam
തൈറോയ്ഡ് കാന്‍സര്‍ സ്ത്രീകളില്‍
തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കുമാത്രമാണ് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നുള്ളൂവെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളിലെ അര്‍ബുദങ്ങളില്‍ ഇത് അഞ്ചു ശതമാനം മാത്രമേ ഉള്ളുവെങ്കിലും ഈയിടെയായി കേരളത്തില്‍, പ്രത്യേകിച്ച് തിരുവനന്തപുരത്തും കൊല്ലത്തും, സ്ത്രീകളില്‍ തൈറോയ്ഡ് കാന്‍സര്‍ വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എന്താണ് തൈറോയ്ഡ്?
കഴുത്തിനു മുന്‍ഭാഗത്തായി കാണുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. പൂമ്പാറ്റയുടെ ആകൃതിയുള്ള ഈ ഗ്രന്ഥി ശ്വാസനാളത്തിനു ചുറ്റുമായി സ്ഥിതി ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നുടെ ഹൃദയസ്പന്ദനം, രക്തസര്‍ദം, ശരീരതാപം, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്.
എന്താണ് തൈറോയ്ഡ് കാന്‍സര്‍?
തൈറോയ്ഡ് ഗ്രന്ഥിയില്‍ ഉണ്ടാകുന്ന അര്‍ബുദത്തെയാണ് തൈറോയ്ഡ് (Thyroid Gland) കാന്‍സര്‍ എന്നു പറയുന്നത്. ഇത് പലതരത്തിലുണ്ട്. ചിലതരം തൈറോയ്ഡ് കാന്‍സര്‍ ചെറുപ്രായത്തില്‍ (15 മുതല്‍ 35 വരെ വയസിനുള്ളില്‍) തുടങ്ങി വളരെമെല്ലെ വളരുന്നതായി കാണാം. ശരീരത്തില്‍ അയഡിന്റെ കുറവുള്ളവര്‍ക്കും കൂടുതല്‍ അണുപ്രസരണം (റേഡിയേഷന്) ഏല്‍ക്കുന്നവര്‍ക്കും തൈറോയ്ഡ് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തില്‍ പടര്‍ന്നു പിടിച്ച അവസ്ഥയില്‍പ്പോലും മിക്കവാറും തൈറോയ്ഡ് കാന്‍സറുകള്‍ ശരിയായ ചികിത്സകൊണ്ട് ഏകദേശം പൂര്‍ണമായിത്തന്നെ ചികിത്സിച്ചു മാറ്റാന്‍ കഴിയാറുണ്ട്.
വളരെ ചെറുപ്പത്തില്‍ റേഡിയേഷന് ഏല്‍ക്കേണ്ടിവന്നവരില്‍ തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാവാം. നാഗസാക്കി, ഹിരോഷിമ, ചെര്‍ണോബില്‍ തുടങ്ങിയ ആണവദുരന്തഭൂമികളില്‍ വളരെധികം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തൈറോയ്ഡ് കാന്‍സര്‍ കാണുന്നുണ്ട്. കേരളത്തില്‍ കരിമണലും ധാതുക്കളും നിറഞ്ഞ ചവറ എന്ന സ്ഥലത്ത് തൈറോയ്ഡ് കാന്‍സര്‍ നിരക്ക് കൂടുതലാണ്.
വിവിധതരം തൈറോയ്ഡ് കാന്‍സറുകള്‍
പ്രധാനമായി നാലുതരത്തിലാണ് തൈറോയ്ഡ് കാന്‍സര്‍ കാണപ്പെടുന്നത്.
1.പാപ്പിലറി കാര്‍സിനോമ
ഇത് ഏറ്റവും സാധാരണയായി കാണപ്പെടുന്നു. 30 വയസിനും അമ്പതു വയസിനും ഇടയ്ക്കുള്ള പ്രായത്തില്‍ ഇതു കാണാറുണ്ട്. സ്ത്രീകളില്‍ ഇത്തരം അര്‍ബുദം ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരേക്കാള് മൂന്നിരട്ടി കൂടുതലാണ്. റേഡിയേഷന് ചികിത്സകൊണ്ട് ഇതുണ്ടാകാം. ഇത് വളരെ മെല്ലെയാണ് വ്യാപിക്കാറുള്ളത്. സാധാരണയായി കഴുത്തിനപ്പുറത്തേക്ക് വ്യാപിക്കാറില്ല.
2. ഫോളിക്കുലര്‍ കാര്‍സിനോമ
നാല്പതു വയസിനും അറുപതു വയസിനും ഇടയ്ക്കുള്ള പ്രായത്തിലാണ് ഇതു കാണാറുള്ളത്. തൈറോയ്ഡ് അര്‍ബുദങ്ങളില്‍ 10 മുതല്‍ 15 വരെ ശതമാനം ഇതാണ്. പുരുഷന്മാരേക്കാള് സ്ത്രീകള്‍ക്ക് ഇതുണ്ടാകാനുള്ള സാധ്യത മൂന്നു മടങ്ങാണ്. പ്രായം കൂടിയവരില്‍ ഇത് കൂടുതല്‍ വ്യാപിക്കുന്നു. അര്‍ബുദകോശങ്ങള്‍ രക്തക്കുഴലുകളിലൂടെ എല്ലുകളിലും ശ്വാസകോശങ്ങളിലും എത്താറുണ്ട്.
3. മെഡുലറി കാര്‍സിനോമ
തൈറോയ്ഡ് അര്‍ബുദങ്ങളില്‍ അഞ്ചു മുതല്‍ പത്തുവരെ ശതമാനം ഈ വിഭാഗത്തില്‍പ്പെടുന്നു. ഇത് കുടുംബാംഗങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം മറ്റു ഹോര്മോണ്ഗ്രന്ഥികള്ക്കും തകരാറോ അര്‍ബുദമോ ഉണ്ടായേക്കാം. നാല്പതിനും അന്പതിനും വയസിനിടയ്ക്ക് കാണുന്ന ഈ അര്‍ബുദം സ്ത്രീപുരുഷന്മാരെ ഒരേപോലെ ബാധിക്കുന്നു. രക്തത്തില്‍ കാല്‍സിറ്റോനിന്‍ എന്ന ഹോര്‍മോണിന്റെ നില ഉയര്‍ന്നതായി കാണാം.
4. അനാപ്ലാസ്റ്റിക് കാര്സിലോമ
ഇത് വളരെ അപൂര്‍വമാണ് (അഞ്ചു ശതമാനത്തില്‍ താഴെ മാത്രം). അറുപത്തിയഞ്ചു വയസിനു മുകളിലുള്ളവരിലാണ് കാണപ്പെടുന്നത്. പുരുഷന്മാരേക്കാള് അധികം സ്ത്രീകളെ ബാധിക്കുന്ന ഈ അര്‍ബുദം വളരെയധികം പടര്‍ന്നു പിടിക്കുന്നതുകൊണ്ടും വളരെ വൈകി മാത്രം കണ്ടുപിടിക്കപ്പെടുന്നതുകൊണ്ടും ചികിത്സക്കൊണ്ട് വേണ്ടത്ര പ്രയോജനം കിട്ടാറില്ല.
ലക്ഷണങ്ങള്‍
കഴുത്തിന്റെ മുന്‍ഭാഗത്ത് മുഴകള്‍ ഉണ്ടാകുന്നതാണ് പ്രധാന ലക്ഷണം. ചിലപ്പോള്‍ ഇവ രോഗി സ്വയം കണ്ടുപിടിക്കും. അല്ലെങ്കില്‍ ഡോക്ടര്‍ പരിശോധിക്കുമ്പോഴോ മറ്റെന്തെങ്കിലും രോഗനിര്‍ണയത്തിനായി അള്‍ട്രാസൗണ്ട് സ്കാന്‍ നടത്തുമ്പോഴോ കണ്ടുപിടിക്കപ്പെടുന്നു.
തൊണ്ടമുഴ അഥവാ ഗോയിറ്റര്‍ ഉണ്ടാകാന്‍ കാരണം തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള വ്യത്യാസങ്ങളാണ്. തൊണ്ടമുഴകള്‍ എല്ലാം ഗോയിറ്റര്‍ ആവണമെന്നില്ല. അതുപോലെ തൊണ്ടമുഴകളില്‍ അധികവും കാന്‍സര്‍ കൊണ്ടല്ല എന്നും മനസിലാക്കണം. സംശയകരമായ മുഴകള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കണ്ട് പരിശോധന നടത്തണം. ഉദാഹരണമായി ഒറ്റപ്പെട്ടു കാണുന്ന മുഴകള്‍, മുഴകളോടൊപ്പം ശബ്ദത്തിനു വ്യത്യാസമോ വേദനയോ അനുഭവപ്പെടുക, വളരെ ചെറിയ പ്രായത്തിലോ(അതായത് 20 വയസിനുമുമ്പ്) അറുപതു വയസിനുശേഷമോ ഉണ്ടാകുന്ന മുഴകള്‍, വേഗത്തില്‍ വളരുന്ന മുഴകള്‍ മുതലായവ.
മുഴ വലുതാണെങ്കില്‍ കഴുത്തിലോ മുഖത്തോ വേദന, ശ്വാസതടസം, വിഴുങ്ങാന്‍ പ്രയാസം, തണുപ്പുകൊണ്ടല്ലാതെ ഉണ്ടാവുന്ന ചുമ, ശബ്ദവ്യത്യാസം, ശബ്ദത്തിനു പരുപരുപ്പ് എന്നീ ലക്ഷണങ്ങളുണ്ടാവാം.
രോഗനിര്‍ണയം
ഡോക്ടര്‍ മുഴ പരിശോധിച്ചശേഷം പലതരം പരിശോധനകള്‍ നിര്‍ദേശിക്കുന്നു.
1.രക്തപരിശോധന
രക്തത്തിലെ ഹീമോഗ്ലോബിന്റെ തോത് അറിയാനുള്ള സാധാരണ പരിശോധനകള്‍ക്കു പുറമേ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം മനസിലാക്കാന്‍ രക്തത്തിലെ തൈറോയ്ഡ് ഹോര്‍മോണുകള്‍ അളക്കുന്ന പരിശോധനയും (തൈറോയ്ഡ് ഫംഗ്ഷന് ടെസ്റ്റ്) നടത്താറുണ്ട്. പക്ഷേ അര്‍ബുദവും തൈറോയ്ഡിന്റെ പ്രവര്‍ത്തനവും തമ്മില്‍ ബന്ധമില്ല. അതായത് അര്‍ബുദമുണ്ടെങ്കിലും ചിലപ്പോള്‍ തൈറോയ്ഡിന്റെ പ്രവര്‍ത്തനം നോര്‍മലാണെന്നു കാണിക്കാറുണ്ട്.
2. ഫൈന്‍ നീഡില്‍ ബയോപ്സി
ഈ പരിശോധനയില്‍, ഒരു നേര്‍ത്ത സൂചി മുഴയില്‍ കടത്തി അതില്‍ നിന്ന് കോശങ്ങളെടുത്ത് സൂക്ഷ്മപരിശോധന നടത്തും. ഇതിനുവേണ്ടി രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതില്ല. ഈ പരിശോധനയ്ക്ക് 90 ശതമാനത്തിലധികം കൃത്യതയുണ്ട്. ഇതിനെ ഫൈന്‍ നീഡില്‍ ബയോപ്സി എന്നും പറയും.
3. തൈറോയ്ഡ് സ്കാന്‍
അള്‍ട്രാസൗണ്ട് സ്കാന്‍ വഴി തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചും മുഴകളെക്കുറിച്ചും കഴുത്തില്‍ കഴലയുണ്ടെങ്കില്‍ അവയെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നു. അതുപോലെ FNAC പരിശോധന കൃത്യമായ നടത്താനും ഇത്തരം സ്കാന്‍ പരിശോധന സഹായിക്കാറുണ്ട്.
4. ഇമേജിംഗ് സ്റ്റഡീസ്
വിവിധതരം പരിശോധനകളായ എക്സ്റേ, സിടി സ്കാന്‍, എംആര്‍ഐ, PET സ്കാന്‍ എന്നിവയും രോഗനിര്‍ണയത്തിനു സഹായിക്കുന്നു. തൈറോയ്ഡ് കാന്‍സര്‍ മറ്റു ശരീരഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടുണ്ടോയെന്നറിയാന്‍ നെഞ്ചിന്റെ എക്സറേ, നെഞ്ചിന്‍േറയും വയറിന്റെയും സിടി സ്കാന്‍, എല്ലുകളുടെ സ്കാന്‍ എന്നിവയും നടത്താറുണ്ട്.
ചികിത്സാരീതികള്‍
രോഗിയുടെ പ്രായം, കാന്‍സറിന്റെ തരവും ഘട്ടവും, രോഗിയുടെ ആരോഗ്യനില എന്നിവയെല്ലാം അനുസരിച്ചാണ് ഡോക്ടര്‍ ചികിത്സ നിശ്ചയിക്കുന്നത്.
1. ശസ്ത്രക്രിയ
മുഴ ബാധിച്ച ഭാഗം മാത്രമായോ (Partial Thyrode- ctomy) തൈറോയ്ഡ് ഗ്രന്ഥി മുഴുവനായോ (Complete Thyroidectomy) ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്യുന്നു. കഴുത്തില്‍ കഴലവീക്കം (Lymph Node Enlargement) ഉണ്ടെങ്കില്‍ അവയും ഇതോടൊപ്പം നീക്കം ചെയ്യും. ഈ ശസ്ത്രക്രിയയ്ക്ക് പൊതുവേ പാര്‍ശ്വഫലങ്ങള്‍ കുറവാണ്. എങ്കിലും അപൂര്‍വമായി രക്തസ്രാവം, ശബ്ദത്തിനു വ്യത്യാസം, രക്തത്തില്‍ കാത്സ്യത്തിന്റെ തോത് കുറയുക എന്നിവയുണ്ടാകാം. ഏറ്റവും ചെറിയ മുഴ മുതല്‍ ശരീരത്തില്‍ രോഗം പടര്‍ന്ന അവസ്ഥവരെയും ചെയ്യാവുന്ന ചികിത്സാരീതിയാണ് ശസ്ത്രക്രിയ. തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്താല്‍ ജീവിതകാലം മുഴുവന്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കേണ്ടിവന്നേക്കാം.
കാന്‍സര്‍ ഏതു ഘട്ടത്തിലാണെന്ന് അറിയാന്‍ റേഡിയോ അയഡിന്‍ സ്കാനും ചെയ്യാറുണ്ട്.
2. റേഡിയോ അയഡിന്‍ ചികിത്സ
ശരീരത്തില്‍ അയഡിന്‍ വലിച്ചെടുക്കാനും നിലനിര്‍ത്താനും കഴിയുന്ന അവയവം തൈറോയ്ഡാണ്. അതുകൊണ്ട് അയഡിനെ റേഡിയോ വികിരണശേഷിയുള്ളതാക്കി (റേഡിയോ അയഡിന്‍) കടത്തിവിട്ടാല്‍ ശരീരത്തിലെ മറ്റൊരു ഭാഗത്തെയും ബാധിക്കാതെ അര്‍ബുദവളര്‍ച്ചയുള്ള തൈറോയ്ഡ് കോശങ്ങളെ മാത്രം നശിപ്പിക്കാന്‍ കഴിയും. ഇതിനെയാണ് റേഡിയോ അയഡിന്‍ ചികിത്സയെന്നു പറയുന്നത്. പക്ഷേ തൈറോയ്ഡ്ഗ്രന്ഥി മുഴുവനും എടുത്തു കളഞ്ഞശേഷം ഈ ചികിത്സ കൊടുത്താല്‍ മാത്രമേ അര്‍ബുദകോശങ്ങളെ നശിപ്പിക്കാന്‍ കഴിയൂ. ഇല്ലെങ്കില്‍ സാധാരണ അയഡിനെ വലിച്ചെടുക്കുന്നതുപോലെ തൈറോയ്ഡ് കോശങ്ങള്‍ റേഡിയോ അയഡിന്‍ മുഴുവനായും വലിച്ചെടുക്കുകയും അര്‍ബുദകോശങ്ങളുടെ അടുത്തെത്താനോ അവയെ നശിപ്പിക്കാനോ കഴിയാത്ത തരത്തില്‍ ഒരു കവചം തീര്‍ക്കുകയും ചെയ്യും.
തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്തശേഷം ചെറിയ ഡോസില്‍ റേഡിയോ അയഡിന്‍ നല്കി സ്കാന്‍ ചെയ്ത് കാന്‍സര്‍ കണ്ടെത്തുകയും അതിനുശേഷം വലിയ ഡോസില്‍ റേഡിയോ അയഡിന്‍ നല്കി അര്‍ബുദകോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. പക്ഷേ അപൂര്‍വമായി കാണപ്പെടുന്ന മെഡുല്ലറി കാര്‍സിനോമ, അനാപ്ലാസ്റ്റിക് കാര്‍സിനോമ എന്നിവയെ ഇപ്രകാരം റേഡിയോ അയഡിന്‍ കൊണ്ട് നശിപ്പിക്കാന്‍ കഴിയില്ല.
മറ്റുള്ള അര്‍ബുദങ്ങള്‍ക്കു നല്കുന്നതുപോലെ പുറമേ നിന്നുള്ള റേഡിയേഷന് ചികിത്സയും കീമോതെറാപ്പിയും വളരെ അപൂര്‍വമായി മാത്രമേ തൈറോയ്ഡ് കാന്‍സറിനെ ഉപയോഗിക്കാറുള്ളൂ.
ചികിത്സയ്ക്കുശേഷവും ഇടയ്ക്കിടെ പരിശോധന നടത്തണം. 30 ശതമാനം പേരില്‍ കുറേ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അര്‍ബുദം ഉണ്ടായേക്കാം. അതുകൊണ്ടു ജീവിതകാലം മുഴുവന്‍ ഇടയ്ക്കിടെയുള്ള പരിശോധന തുടരേണ്ടത് അത്യാവശ്യമാണ്.
ഡോ.മേജര്‍ നളിനി ജനാര്ധനന്
ഫാമിലി മെഡിസിന് സ്പെഷലിസ്റ്റ്, പൂനെ
അസ്ഥിശോഷണം കരുതിയിരിക്കാം
ജീവിതം ഒരു ഹ്രസ്വദൂര ഓട്ടത്തില്‍നിന്ന്, ദീര്‍ഘദൂര ഓട്ടമായി മാറിക്കൊണ്ടിരിക്കുന്നു. (Life is becoming more like a maratho
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദ
ഗുഡ് ഷെപ്പേര്‍ഡ് ഗോട്ട് ഫാം പതിനെട്ടാം വര്‍ഷത്തിലേക്ക്
വലിയ മുതല്‍ മുടക്കില്ലാതെ ചെയ്യാന്‍ കഴിയുന്ന സംരംഭമെന്ന നിലയിലാണ് മിനി ജോളിച്ചന്‍ ആട് വളര്‍ത്താമെന്ന് ആലോചിച്ചു തുടങ്ങിയ
തിളങ്ങും സൗന്ദര്യത്തിനു പഴങ്ങള്‍
സുന്ദരമായ ചര്‍മം ആരാണ് ആഗ്രഹിക്കാത്തത്. എല്ലാവരുടെയും സ്വപ്നമാണത്. സൗന്ദര്യമുള്ള, തിളങ്ങുന്ന ചര്‍മം എന്നത് നമ്മള് കഴിക
ചര്‍മത്തിനും വേണം സംരക്ഷണം
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ചര്‍മം. അന്തരീക്ഷത്തിലെ മാലിന്യങ്ങളില്‍നിന്നു മനുഷ്യശരീരത്തെ രക്ഷിക്കുന്ന കാവല്ക
പ്രമേഹവും കോവിഡും
കോവിഡ് നിയന്ത്രണാതീത വ്യാപനത്തോടെ എല്ലാ രോഗങ്ങളെയും നിയന്ത്രിക്കുന്നതിന്റെ താളം തെറ്റിയിരിക്കുകയാണ്.
പകരാന്‍ സാധ്യതയി
ചര്‍മകാന്തി നിലനിര്‍ത്തുന്ന ഭക്ഷണം
ശരിയായ ഭക്ഷണക്രമം നമ്മുടെ ചര്‍മത്തിനു പ്രസരിപ്പും ഓജസും പ്രധാനം ചെയ്യുന്നു. ചര്‍മം വരളാതിരിക്കാന്‍ ഭക്ഷണക്രമത്തിന് ഏറെ പ
ചര്‍മസംരക്ഷണം - അറിയേണ്ടതെല്ലാം
മനുഷ്യശരീരത്തിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നതും വലുതുമായ അവയവങ്ങളില്‍ ഒന്നാണു ചര്‍മം. ശരീരത്തിന്റെ പ്രതലത്തെ മുഴുവ
സ്വപ്നങ്ങള്‍ക്ക് ചിറകു വിരിഞ്ഞു
ഇവള് ഡോ.മരിയ ബിജു, അപകടം തളര്‍ത്തിയ ശരീരത്തെ തളരാത്ത മനസുകൊണ്ടു പൊരുതി ജയിച്ചവള്‍. ഇച്ഛാശക്തിക്കു മുന്നില്‍ ഒരു വിധിക്ക
അപകടാനന്തര ചികിത്സയില്‍ പ്ലാസ്റ്റിക് സര്‍ജറിക്കുള്ള സ്ഥാനം
റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2016 ല്‍ മാത്രം ഒന്നര ലക്ഷം മരണങ്ങള് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അപക
മരിച്ചവര്‍ കഥ പറയുമ്പോള്‍
മരിച്ച ഒരാളുടെ സംസാരഭാഷയാണ് പോസ്റ്റ്മോര്‍ട്ടം അഥവാ ഓട്ടോപ്സി. മൃതശരീരം ബാഹ്യമായും ആന്തരികമായും പരിശോധിക്കുന്നതുവഴി മരണ
തോളുവേദനയും കഴുത്ത്വേദനയും
കഴുത്തും തോളും വളരെയധികം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന രണ്ടു സന്ധി സംവിധാനമാണ്. കഴുത്തില്‍നിന്ന് ഉത്ഭവിക്കുന്ന വേദന തോ
നടുവേദന ഒരു രോഗമാണോ?
ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി സന്ദര്‍ശിച്ച് ചിലപ്പോള്‍ തിരിച്ചുപോകാന്‍ മടിച്ച് സ്ഥ
അനന്തപുരിയുടെ അമരത്ത്
ഓള് സെയിന്റ്സ് കോളജിലെ രണ്ടാം വര്‍ഷ ബിഎസ്സി മാത്തമാറ്റിക്സ് വിദ്യാര്‍ഥിനിയായ ആര്യയെ തേടിയെത്തിയിരിക്കുന്നത് അത്ര ചെറ
യാത്രയില്‍ ഈ രേഖകള്‍ കൈയില്‍ കരുതാം
സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇന്ന് വാഹനം ഓടിക്കുന്നവരാണ്. നിങ്ങളുടെ വാഹനം യൂണിഫോമിലുള്ള ഒരു ഉദ്യോഗസ്ഥന് റോഡില്‍
സേവ് ദി ഡേറ്റ്: വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ നായകന്
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയുടെ പ്രാരംഭമായി സേവ് ദി ഡേറ്റ് മാറിയിട്ട് കാലം കുറച്ചായി. പുതിയ പരീക്ഷണങ്ങളിലൂടെ കല്യാണം കളറാക്കാന
നിശബ്ദ വിജയം
തന്റെ അഭിമാനനേട്ടത്തെക്കുറിച്ചു പറയാൻ സോഫിയയ്ക്കു വാക്കുകളില്ലായിരുന്നു. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത സോഫി
നേരത്തെയുള്ള ആര്‍ത്തവം: വേണം അമ്മയുടെ കരുതല്‍
ടീനേജ് അഥവാ കൗമാരം എന്നറിയപ്പെടുന്ന 10 വയസു മുതല്‍ 19 വയസുവരെയുള്ള കാലം ഒരു മനുഷ്യന്റെ ജീവിതത്തിലെ വളരെ മനോഹരവും ഊര്ജസ
പങ്കുവയ്ക്കാം, സുഖദു:ഖങ്ങള്‍
ദാമ്പത്യം ഒരു കുടുംബത്തിന്റെ അടിസ്ഥാനം തന്നെ. ഭാര്യാ ഭര്‍തൃബന്ധത്തിന്റെ കരുത്തില്‍ ഊന്നി നില്ക്കുന്നു. പരസ്പരം മനസിലാക
കോവിഡ് ഹണിമൂണ്‍
കോവിഡ് മഹാമാരിയുടെ പ്രഹരത്തില്‍ തിരിച്ചടി നേരി മേഖലകളിലൊന്നാണു ടൂറിസം. ഇതു വിനോദ സഞ്ചാരികളെ മാത്രമല്ല മധുവിധു ആഘോഷിക്കുന

കരുതിയിരിക്കാം, വാഹനാപകടങ്ങളെ
അപകടങ്ങളുടെ അവിചാരിതമായ ആഘാതത്തില്‍ നേരിട്ടോ പരോക്ഷമായോ പെട്ടുപോവാത്തവര്‍ ഉണ്ടാകില്ലല്ലോ. ചിലപ്പോള്‍ അവരവര്‍ക്കു തന്നെയോ
ഒരു വടക്കന്‍ സെല്‍ഫി
വടക്കന്‍ കേരളത്തിലെ മണവാട്ടിമാരെ ഇപ്പോള്‍ കൂടുതല്‍ അഴകുള്ളവരാക്കുന്നത് ഹല്‍ദിയാണ്. പെരുമയില്‍ നിറഞ്ഞിരുന്ന മലബാര്‍ കല്ല്
മണവാട്ടി പെണ്ണൊരുങ്ങി...
വിവാഹനിശ്ചയം കഴിഞ്ഞാല്‍ പിന്നെ കല്യാണനാളുകളെക്കുറിച്ചു വധുവിന്റെ മനസില്‍ ടെന്‍ഷനാണ്. കല്യാണപ്പന്തലിലേക്കു ഒരുങ്ങിയിറങ്ങു
വാഹനം വാങ്ങുമ്പോഴും വില്ക്കുമ്പോഴും ശ്രദ്ധിക്കാം
കോവിഡിന്റ് പശ്ചാത്തലത്തില്‍ സാമൂഹ്യ അകലവും വ്യക്തി സുരക്ഷയും പാലിക്കുന്നതിലേക്കായി പൊതു ഗതാഗത മാര്‍ഗങ്ങള്‍ കഴിയുന്നതും
കാമറക്കണ്ണിലെ പുത്തന്‍ ട്രെന്‍ഡുകള്‍
കുറച്ചുനാള്‍ മുന്‍പാണ്. കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസ് കണ്ടക്ടറുടേത് എന്നു തോന്നിക്കുന്ന കുപ്പായമിട്ട യുവമ
അമ്മയുടെ കമല
'ഇന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ നില്ക്കാന് കാരണക്കാരിയായ സ്ത്രീക്ക്, എന്റെ അമ്മയ്ക്ക്, ശ്യാമള ഗോപാലന് ഹാരിസിന് ഞാ
ദാമ്പത്യം മധുരതരമാക്കാം
മഴവില്‍ നിറമുള്ള സ്വപ്നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവി
ദമ്പതികള്‍ക്കും വേണം സ്വാതന്ത്ര്യം
റിയ ബിടെക് ബിരുദധാരിയാണ്. അവള്‍ക്ക് ബിരുദാനന്തര ബിരുദമുള്ള ഒരു സഹോദരിയുണ്ട്. രണ്ട് പെണ്‍കുട്ടികളെയും പിതാവ് വളരെയധികം ലാ
ചര്‍മരോഗ ചികിത്സയില്‍ ചാവുകടലും
ബൈബിളിലെ വിവരണമനുസരിച്ച് (ഉല്പത്തി 19) ദൈവം തീയും ഗന്ധകവും വര്‍ഷിച്ചു നശിപ്പിച്ച സോദോം, ഗോമോറ പണങ്ങളുടെ സ്ഥാനത്താണു ചാവ
മനസും ചര്‍മരോഗങ്ങളും
ചര്‍മരോഗമുള്ള വ്യക്തിക്കു മാനസിക പിന്തുണ നല്കുകയെന്നതു പരമപ്രധാനമായ കാര്യമാണ്. ആത്മവിശ്വാസത്തോടെ ചികിത്സയെ നേരിടണം. സോഷ
Latest News
കൊടുങ്കാറ്റിൽ നങ്കൂരം പൊട്ടിയ ചരക്കുകപ്പൽ കരയിലേക്ക് ഇടിച്ചുകയറി
മണ്ണാർക്കാട്ട് 23 കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.43 കോടി കടന്നു
കോവിഡ്; സൗദിയിൽ 24 മണിക്കൂറിനിടെ 1000ലേറെപ്പേർക്ക് കോവിഡ് ബാധ
ഫ്ലാറ്റിലെ രക്തക്കറ വൈഗയുടേത് തന്നെ; ഡിഎന്‍എ പരിശോധനാ ഫലം പോലീസിന് ലഭിച്ചു

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top