University News
ഇ​ന്‍റേ​ൺ​ഷി​പ്പ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാം
സു​വോ​ള​ജി വി​ഭാ​ഗ​ത്തി​നു കീ​ഴി​ലു​ള്ള അ​ഡ്വാ​ൻ​സ് സെ​ന്‍റ​ർ ഫോ​ർ റ​ഗ്ന​റേ​റ്റീ​വ് മെ​ഡി​സി​ൻ ആ​ൻ​ഡ് സ്റ്റെം ​സെ​ൽ റി​സ​ർ​ച്ച് ഇ​ൻ ക്യൂ​ട്ട​നി​യ​സ് ബ​യോ​ള​ജി​യി​ൽ മൂ​ന്നു മാ​സ​ക്കാ​ല​യ​ള​വി​ലേ​ക്ക് ഇ​ന്‍റേ​ണ്‍​ഷി​പ്പ് ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മി​ന് ര​ണ്ട് ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വ​ർ​ത്ത​ന മി​ക​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​റു മാ​സം വ​രെ കാ​ലാ​വ​ധി നീ​ട്ടു​ന്ന​താ​യി​രി​ക്കും. പ്ര​തി​മാ​സ വേ​ത​നം 10,000 രൂ​പ. യോ​ഗ്യ​ത: സു​വോ​ള​ജി, ബോ​ട്ട​ണി, മൈ​ക്രോ​ബ​യോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​കെ​മി​സ്ട്രി ആ​ന്‍റ് ലൈ​ഫ് സ​യ​ൻ​സ് എ​ന്നി​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം. വ​യ​സ് 28 ക​വി​യാ​ൻ പാ​ടി​ല്ല. താ​ൽ​പ്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഒ​പ്പി​ട്ട ബ​യോ ഡാ​റ്റ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും 15 ന​കം എ​ത്തി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ലെ ജോ​ബ് നോ​ട്ടി​ഫി​ക്കേ​ഷ​ൻ ലി​ങ്ക് കാ​ണു​ക.

പ​രീ​ക്ഷാ​ഫ​ലം

മേയി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ഡി​സം​ബ​ർ 2023 സെ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഏ​പ്രി​ൽ/​മേ​യ് മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ ബി​കോം./​ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/​ബിസിഎ/​ബി​ബി​എ/​ബി​എ (ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്സ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, മ​ല​യാ​ളം, ഹി​ന്ദി) എ​ന്നീ കോ​ഴ്സു​ക​ളു​ടെ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആൻഡ് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ലീ​ഷ് (133), ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (315), (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (340), ബി​സി​എ (332) (റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 10 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നാ​ലുവ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (202425 അ​ധ്യ​യ​ന വ​ർ​ഷം) എ​സ്​സി/​എ​സ്​ടി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് നാളെ ​കാ​ര്യ​വ​ട്ടം ക്യാ​ന്പസിൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ രേ​ഖ​ക​ളു​മാ​യി അ​താ​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ രാ​വി​ലെ 10നു മു​ന്പാ​യി എ​ത്തണം. ഒ​ഴി​വു​ക​ൾ കോ​മേ​ഴ്സ് എസ്ടി 1, മ​ല​യാ​ളം എസ്‌സി മൂന്ന്, എസ്ടി ഒന്ന്, സം​സ്കൃ​തം എസ്‌സി മൂന്ന്, എസ്ടി ഒന്ന്, ഇ​ക്ക​ണോ​മി​ക്സ് എസ്ടി ഒന്ന്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് എസ്ടി ഒന്ന്, മാ​ത്ത​മാ​റ്റി​ക്സ് എസ്‌സി ഒന്ന്, എസ്ടി ഒന്ന്, സൈ​ക്കോ​ള​ജി എസ്ടിഒന്ന്, കെ​മി​സ്ട്രി എസ്ടിഒന്ന്, ഫി​സി​ക്സ് എസ്ടിഒന്ന്, ജി​യോ​ള​ജി എസ്ടിഒന്ന്, ഹി​ന്ദി എസ്‌സി മൂന്ന്, ബിബിഎ എസ്ടിഒന്ന്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എസ്ടിഒന്ന്.

സ്പോ​ട്സ്, പി​ഡ​ബ്ല്യൂ​ഡി ക്വാ​ട്ട

വി​വി​ധ പ​ഠ​ന വ​കു​പ്പു​ക​ളി​ൽ നാ​ലുവ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് (202425 അ​ധ്യ​യ​ന വ​ർ​ഷം) സ്പോ​ർ​ട്സ്, ബിഡബ്ല്യൂഡി ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഇ​തേ​വ​രെ അ​സ​ൽ രേ​ഖ​ക​ൾ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ൽ നാളെയ്ക്കുമുന്പ് കാ​ര്യ​വ​ട്ടം ക്യാ​ന്പ​സിലെ സിഎസ്എസ് ഓ​ഫീ​സി​ൽ ഇ​വ സ​മ​ർ​പ്പി​ക്കണം. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ പിഡബ്ല്യൂഡി/​സ്പോ​ർ​ട്സ് ക്വാ​ട്ട എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​വ​രെ മാ​ത്ര​മേ ഈ ​ക്വാ​ട്ട​യി​ൽ പ​രി​ഗ​ണി​ക്കൂ.

ടൈം​ടേ​ബി​ൾ

12 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് മൂന്ന് ബി​പി​എ ഡി​ഗ്രി (ആ​ന്വ​ൽ സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് 2004 2010 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻജി​നീ​യറിം​ഗ് ന​ട​ത്തു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020, 2021 ആൻഡ് 2022 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർണ​യം

മേയി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യു​ടെ (ഡി​സം​ബ​ർ 2023 സെ​ഷ​ൻ) പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 10 വ​രെ അ​പേ​ക്ഷി​ക്കാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പേ​പ്പ​റി​നു 525 രൂ​പ നി​ര​ക്കി​ൽ ഫീ​സ​ട​ച്ച് സി​എ​സ്​എ​സ് ഓ​ഫീ​സി​ൽ എ​ത്തിക്കണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2023 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം​സിടി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 10 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ (മൂ​ന്ന്) സെ​ക്ഷ​നി​ൽ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2023 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബിഎൽഐഎസ്ഇ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥിക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി 10 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ (മൂ​ന്ന്) സെ​ക്ഷ​നി​ൽ ഹാ​ജ​രാ​ക്കണം.

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ആ​ൻഡ് മീ​ഡി​യ സ്റ്റ​ഡീ​സ്/​ബി​എ ഇ​ക്ക​ണോ​മി​ക്സ് ആ​ന്‍റ് മീ​ഡി​യ സ്റ്റ​ഡീ​സ് എ​ന്നീ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി നാളെ മു​ത​ൽ 11 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ​ജെ (മൂ​ന്ന്) സെ​ക്ഷ​നി​ൽ ഹാ​ജരാക്കണം.
More News