University News
ഒന്നാംവർഷ ബി.എഡ് പ്രവേശനം - 2024; ഒന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയുടെ 202425 അധ്യയന വർഷത്തിലെ ഒന്നാംവർഷ ബിഎഡ് പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്‍റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനന്പറും പാസ്‌വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്‍റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്‍റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർഥികൾ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ഓണ്‍ലൈനായി ഫീസ് അടച്ചശേഷം അലോട്ട്മെന്‍റ് മെമ്മോയുടെ പ്രിന്‍റൗട്ട് എടുക്കാം. അലോട്ട്മെന്‍റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്‍റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കണം. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിക്കോ സമയത്തിനുള്ളിലോ കോളജിൽ ഹാജരാകാൻ സാധിക്കാത്തവർ അതാത് കോളജിലെ പ്രിൻസിപ്പലുമായി ബന്ധപ്പെടേണ്ടതാണ്.
അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതും കോളജുകളിൽ പ്രവേശനം നേടേണ്ടതുമാണ്. കോളജ് പ്രവേശനം നേടാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാകുന്നതും അവരെ തുടർന്ന് വരുന്ന രണ്ടാംഘട്ട അലോട്ട്മെന്‍റിൽ പരിഗണിക്കുന്നതുമല്ല. വിദ്യാർഥികൾ ലഭിച്ച അലോട്ട്മെന്‍റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്‍റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്മെന്‍റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) ജൂലൈ 4 ന് മുൻപായി നീക്കം ചെയ്യണം.

ഒന്നാം വർഷ ബിരുദ പ്രവേശനം 2024; സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം
കോളജുകളിൽ ജൂലൈ 1 ന് ഹാജരാക്കാം


കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം, സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ
ഉൾപ്പെട്ടിട്ടും ജൂണ്‍ 28 ന് കോളേജുകളിൽ ഹാജരാകാൻ സാധിക്കാത്ത വിദ്യാർഥികൾക്ക്
സ്പോർട്സ് ക്വാട്ട സീറ്റുകൾ ഒഴിവുകൾ നിലനിൽക്കുന്ന പക്ഷം ജൂലൈ ഒന്നാം തീയതി അതാത് കോളജുകളിൽ ഹാജരായി അഡ്മിഷൻ നേടാവുന്നതാണ്. വിശദവിവരങ്ങൾക്ക് അഡ്മിഷൻ വെബ് സൈറ്റ് സന്ദർശിക്കുകയോ 8281883052, 8281883053 എന്നീ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടുകയോ വേണം.

പരീക്ഷാഫലം

എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്‍ററി, സെപ്റ്റംബർ 2023 (2008 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാല നടത്തിയ എട്ടാം സെമസ്റ്റർ ബി.ടെക്. പാർട്ട്ടൈം റീസ്ട്രക്ച്ചേർഡ്,
സെപ്റ്റംബർ 2023 (2008 സ്കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

എസ്ഡിസി ഹിയറിംഗ് തീയതി പുനഃക്രമീകരിച്ചു

കേരളസർവകലാശാല നടത്തിയ പരീക്ഷയുടെ മാൽപ്രാക്ടീസുമായി ബന്ധപ്പെട്ട് ജൂലൈ രണ്ടിന്
നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർഥികളുടെ ഹിയറിംഗ് ജൂലൈ മൂന്നിലേക്ക് പുനഃക്രമീകരിച്ചു.

ടൈംടേബിൾ

2024 ജൂലൈ 18 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി.ഡെസ് ഫാഷൻ ഡിസൈൻ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

2024 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎസ്‌സി. കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 4 മുതൽ അതാത് കോളജുകളിൽ വച്ച് നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എംസിഎ (മേഴ്സിചാൻസ് 2006 സ്കീം) പ്രാക്ടിക്കൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ.

യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിംഗ് കാര്യവട്ടത്തെ
2020 സ്കീം മൂന്നാം സെമസ്റ്റർ ബി.ടെക്. ഏപ്രിൽ 2024 (റെഗുലർ 2022 അഡ്മിഷൻ &
സപ്ലിമെന്‍ററി 2020 &മാു; 2021 അഡ്മിഷൻ) ഇലക്ട്രോണിക്സ് &കമ്മ്യൂണിക്കേഷൻ
എൻജിനീയറിംഗ്, കന്പ്യൂട്ടർ സയൻസ് &എൻജിനീയറിംഗ് ഇൻഫർമേഷൻ ടെക്നോളജി
ബ്രാഞ്ചുകളുടെ പ്രായോഗിക പരീക്ഷ ജൂലൈ 8 മുതൽ ആരംഭിക്കും. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.

പരീക്ഷാഫീസ്

2024 ആഗസ്റ്റ് 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ബി.എ. (ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്‍റ്/സപ്ലിമെന്‍ററി 2022
അഡ്മിഷൻ, സപ്ലിമെന്‍ററി 2021 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2016 മുതൽ 2018
അഡ്മിഷൻ വരെ) പരീക്ഷയ്ക്ക് പിഴകൂടാതെ ജൂലൈ 8 വരെയും 150 രൂപ പിഴയോടെ ജൂലൈ
11 വരെയും 400 രൂപ പിഴയോടെ ജൂലൈ 15 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പരീക്ഷാ വിജ്ഞാപനം

2024 ജൂലൈയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ പഞ്ചവർഷ എംബിഎ ഇന്‍റഗ്രേറ്റഡ് (2022 &2015 സ്കീം റെഗുലർ, സപ്ലിമെന്‍ററി &മേഴ്സിചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന

2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി. ബോട്ടണി (റെഗുലർ, ഇംപ്രൂവ്മെന്‍റ് &സപ്ലിമെന്‍ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂലൈ 8 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
More News