പിജി/എംടെക്. കോഴ്സുകളിലേക്ക് ഒന്നാം ഘട്ട അലോട്ട്മെന്റ്
വിവിധ പഠന വകുപ്പുകളിലെ പിജി/എം.ടെക്. കോഴ്സുകളിലേക്ക് 202425 അധ്യയന വർഷത്തെ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് 2024 ജൂലൈ മൂന്നിന് അതാത് പഠന വകുപ്പുകളിൽ വച്ചു നടക്കും. പ്രസ്തുത അലോട്ട്മെന്റിൽ ഹാജരാകാൻ യോഗ്യത നേടിയ വിദ്യാർഥികൾക്ക് അഡ്മിഷൻ മെമ്മോ 27 മുതൽ സർവകലാശാലയുടെ പിജിസിഎസ്എസ് അഡ്മിഷൻ പോർട്ടലിൽ ലോഗിൻ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാർത്ഥികൾ അഡ്മിഷൻ മെമ്മോയും ആവശ്യമായ രേഖകളും സഹിതം അനുവദിച്ചി രിക്കുന്ന സമയത്ത്തന്നെ അതാത് പഠനവകുപ്പുകളിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0471 2308328.
സ്പോട്ട് അഡ്മിഷൻ
കേരളസർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ കോഴ്സുകളിലേക്ക് (202425 അധ്യയന വർഷം) എസ് സി./എസ്.ടി. വിഭാഗങ്ങളിൽ നിന്നും ഒഴിവുള്ള സീറ്റുകളിലേക്ക് 2024 ജൂണ്‍ 29 ന് കാര്യവട്ടം ക്യാന്പസ്സിൽ വച്ച് സ്പോട്ട് അഡ്മിഷൻ നടത്തും. പങ്കെടുക്കാൻ താത്പ്പര്യമുള്ള വിദ്യാർഥികൾ അസൽ രേഖകളുമായി അന്നേ ദിവസം അതാത് പഠന വകുപ്പുകളിൽ രാവിലെ 10 മണിക്ക് മുന്‍പായി എത്തിച്ചേരണം. ഒഴിവുകൾ കോമേഴ്സ് 1,
മലയാളം 2, 1, സംസ്കൃതം 3, ടഠ 1, ഇക്കണോമിക്സ് 1, പൊളിറ്റിക്കൽ
സയൻസ് 1, മാത്തമാറ്റിക്സ് ടഇ 2, 1, സൈക്കോളജി 1, കെമിസ്ട്രി 1, ടഠ 1,
ഫിസിക്സ് 1, ജിയോളജി 1, ഹിന്ദി ടഇ 3, 1, ബി.ബി.എ 1, കന്പ്യൂട്ടർ സയൻസ് 1.
പരീക്ഷാഫലം
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എംഎ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബിഎ മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2024 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബി.ടെക്. (2020 സ്കീം റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 7 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.കോം. (റെഗുലർ &മാു; സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 5 വരെ ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, എംഎസ്സി മാത്തമാറ്റിക്സ് (റെഗുലർ, സപ്ലിമെന്ററി &ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 &; 2022 അഡ്മിഷൻ വിദ്യാർഥികൾ) ജൂലൈ 5 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് (2021 &2022 അഡ്മിഷൻ വിദ്യാർത്ഥികൾ) ജൂലൈ 8 വരെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംറ്റിറ്റിഎം. (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 7 വരെ ഓണ്‍ലൈനായി സമർപ്പിക്കേണ്ടതാണ്. അപേക്ഷാഫീസ് ടഘഇങ ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി. (മേഴ്സിചാൻസ് 20112012 അഡ്മിഷന് മുൻപ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 4 വരെ ഓഫ് ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 മെയിൽ നടത്തിയ നാലാം സെമസ്റ്റർ ആ.ജ.ഋ.ഉ. (ദ്വിവത്സര കോഴ്സ് 2020 സ്കീം) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. ഇക്കണോമിക്സ് ആന്റ് മീഡിയ സ്റ്റഡീസ്, ബി.എ. ഇംഗ്ലീഷ് ആന്റ് മീഡിയ സ്റ്റഡീസ് ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയ ത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 ജൂലൈ 6 വരെ ടഘഇങ ഓണ്‍ലൈൻ പോർട്ടൽ മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
2024 ജൂലൈയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എംബിഎ (2022 &മാു; 2015 സ്കീം റെഗുലർ, സപ്ലിമെന്ററി &മേഴ്സിചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവർഷ എംബിഎ (2015 സ്കീം റെഗുലർ, സപ്ലിമെന്ററി &മേഴ്സിചാൻസ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ജൂലൈയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിഎ/ബിഎസ്സി/ബികോം ന്യൂ ജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) എന്നീ ഡിഗ്രി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പഠന സാമഗ്രികളുടെ വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന നാലാം സെമസ്റ്റർ എംഎ/എംഎസ്സി/എംകോം. (2022 അഡ്മിഷൻ) പ്രോഗ്രാമുകളുടെ പഠന സാമഗ്രികൾ 2024 ജൂലൈ 1 മുതൽ 4 വരെ കാര്യവട്ടം ക്യാന്പസ്സിലെ വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്.
സൂക്ഷ്മപരിശോധന
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ. സിബിസിഎസ്എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂണ്‍ 28 മുതൽ ജൂലൈ 05 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ (അഞ്ച്) സെക്ഷനിൽ ഹാജരാകണം.