ഒന്നാം വർഷ ബിരുദ പ്രവേശനം 2024; സ്പോർട്സ് ക്വാട്ട സീറ്റുകളിലേക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം സ്പോർട്സ് ക്വാട്ട
സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ
ലോഗിൻ ചെയ്ത് സ്പോർട്സ് ക്വാട്ട എന്ന ടാബ് ഉപയോഗിച്ച് റാങ്ക് ലിസ്റ്റ് പരിശോധിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ നാളെ 12 ന് മുൻപായി എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം അതാത് കോളജുകളിൽ ഹാജരാകണം. എല്ലാ കോളജുകളിലും എല്ലാ കോഴ്സു കൾക്കും ഒരേ ഷെഡ്യൂൾ തന്നെയാണ് കൗണ്‍സിലിംഗ് നടത്തുന്നത്. അതിനാൽ ഒന്നിൽ കൂടുതൽ കോളജുകളുടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കൗണ്‍സിലിംഗിൽ പങ്കെടുക്കാൻ രക്ഷകർത്താവ്/പ്രതിനിധിയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷകർത്താവ്/പ്രതിനിധിയാണ് ഹാജരാകുന്നതെങ്കിൽ അപേക്ഷയുടെ പ്രിന്റൗട്ട്, വിദ്യാർഥി ഒപ്പിട്ട സത്യവാങ്ങ്മൂലവും ഹാജരാക്കണം. വിശദവിവരങ്ങൾക്ക് 8281883052, 8281883053 എന്നീ ഫോണ്‍ നന്പറുകളിൽ ബന്ധപ്പെടണം.
ഒന്നാം വർഷ ബി.എഡ് പ്രവേശനം 2024; ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202425 അധ്യയന വർഷത്തിലെ ബി.എഡ് പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും നാളെ വരെ വിദ്യാർഥികൾക്ക് അവസരം ഉണ്ടായിരിക്കും. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റ് ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.ട്രയൽ അലോട്ട്മെന്റ് വന്നതിനു ശേഷം വിദ്യാർഥികൾ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്മെന്റിൽ ലഭിച്ച കോളജുകൾക്കും കോഴ്സുകൾക്കും തുടർന്ന് വരുന്ന അലോട്ട്മെന്റുകളിൽ മാറ്റങ്ങൾ വരുവാൻ സാധ്യതയുണ്ട്. ആയതിനാൽ ട്രയൽ അലോട്ട്മെന്റ് ലഭിച്ചു എന്നുള്ളത് കൊണ്ട് മാത്രം മറ്റു അല്ലോട്ട്മെന്റുകൾ ലഭിക്കണമെന്നില്ല. ഒന്നാംഘട്ട അലോട്ട്മെന്റ് 29 ന് പ്രസിദ്ധീകരിക്കും. ഷെഡ്യുൾ വെബ്സൈറ്റിൽ ലഭിക്കും.
പരീക്ഷ മാറ്റിവച്ചു
2024 ജൂണ്‍ 28 ന് നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ഒന്ന് ബിഎ/ ബിഎ അഫ്സൽഉൽഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീണ്‍ പാസ്സായ വിദ്യാർഥികൾ ഉൾപ്പെടെ)/ബികോം/ബിപിഎ/ബിഎസ് സി (ആന്വൽ/എസ്ഡി.ഇ) റഗുലർ/സപ്ലിമെന്ററി/ മേഴ്സിചാൻസ് പരീക്ഷ ജൂലൈ 10 ലേക്ക് മാറ്റിവച്ചു.
പരീക്ഷാഫലം
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ബിസിനസ് എക്കണോമിക്സ് (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ ജൂലൈ 3 ന് മുൻപ് ഓണ്‍ലൈനായി സമർപ്പിക്കാം. വിദ്യാർഥികളുടെ അപേക്ഷാഫീസ് ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ ആറ്, എട്ട് സെമസ്റ്റർ പഞ്ചവർഷ ഇന്റഗ്രേറ്റഡ് എംബിഎ (2015 സ്കീം റെഗുലർ &സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജൂലൈ 3 വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പിഎച്ച്ഡി രജിസ്ട്രേഷൻ
2024 ജൂലൈ സെഷനിൽ പിഎച്ച്ഡി രജിസ്ട്രേഷന് ഒഴിവുള്ള വിഷയങ്ങളിൽ ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. സർവകലാശാലയുടെ റിസർച്ച് പോർട്ടലിൽ 2024 ജൂലൈ 1 മുതൽ 15 വരെ അപേക്ഷ സമർപ്പിക്കാം. കൂടാതെ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ നിലവിൽ പ്രൊഫൈൽ തയാറാക്കാത്തവർക്ക് അതിനുള്ള ലിങ്ക് ഓപ്പണ്‍ ചെയ്തിട്ടുണ്ട്. യൂണിവേഴ്സിറ്റി ടീച്ചിംഗ് ഡിപ്പാർട്ട്മെന്റുകളിൽ ഇല്ലാത്ത വിഷയങ്ങളിൽ അപേക്ഷിച്ചവർ ഓണ്‍ലൈൻ അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും ജൂലൈ 16 ന് 5 മണിക്ക് മുൻപായി കേരളസർവകലാശാല രജിസ്ട്രാറിന് സമർപ്പിക്കണം. വിശദവിവരങ്ങൾ റിസർച്ച് പോർട്ടൽ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
മൂന്ന്, അഞ്ച് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എം/ബിഎച്ച്എംസിറ്റി) ജൂണ്‍ 2024 ഡിഗ്രി പരീക്ഷകളുടെ പ്രാക്ടിക്കൽ ജൂലൈ 02 മുതൽ അതാത് കേന്ദ്രങ്ങളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ്
2024 ജൂലൈ 18 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഡെസ്. പരീക്ഷയ്ക്ക് പിഴകൂടാതെ 2024 ജൂലൈ 02 വരെയും 150 രൂപ പിഴയോടെ ജൂലൈ 05 വരെയും 400 രൂപ പിഴയോടെ ജൂലൈ 08 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈ 24 ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി. (റെഗുലർ 2020 അഡ്മിഷൻ 2020 സ്കീം, സപ്ലിമെന്ററി 2014 2019 അഡ്മിഷൻ 2013 സ്കീം, മേഴ്സിചാൻസ് 2013 അഡ്മിഷൻ 2013 സ്കീം) പരീക്ഷകൾക്ക് പിഴകൂടാതെ ജൂലൈ 02 വരെയും 150 രൂപ പിഴയോടെ 05 വരെയും 400 രൂപ പിഴയോടെ വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബികോം (159)സിബിസിഎസ്എസ് പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ഇന്നു മുതൽ ജൂലൈ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
2023 മെയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (2013 സ്കീം), 2023 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബിടെക്. (2018 സ്കീം) എന്നീ പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി നാളെ മുതൽ ജൂലൈ 01 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.