2023 സെപ്റ്റംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.ഡെസ്., 2024 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബി.ഡെസ്., 2024 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ ബി.ഡെസ്, 2024 മെയിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.ഡെസ്. എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധന യ്ക്കും 2024 ജൂലൈ 8 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ കേന്ദ്രം
2024 ജൂലൈ 9 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബിബിഎ (ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി
പരീക്ഷയ്ക്ക് ആലപ്പുഴ ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്ഡി. കോളജിലും പത്തനംതിട്ട ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൽസ് കോളജിലും കൊല്ലം ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ. കോളജിലും പരീക്ഷ എഴുതേണ്ടതാണ്. തിരുവനന്തപുരം ജില്ല പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവരിൽ 2022 അഡ്മിഷൻ റെഗുലർ വിദ്യാർത്ഥികളിൽ പെണ്‍കുട്ടികൾ വഴുതയ്ക്കാട് ഗവണ്മെന്റ് വിമൻസ് കോളജിലും, റെഗുലർ 2022 അഡ്മിഷൻ ആണ്‍കുട്ടികളും (സപ്ലിമെന്ററി 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് 2016 2018 അഡ്മിഷൻ) വിദ്യാർത്ഥികളും കേശവദാസപുരം എംജി
കോളജിലും (ഇംപ്രൂവ്മെന്റ് 2021 അഡ്മിഷൻ) വിദ്യാർഥികൾ തോന്നയ്ക്കൽ ശ്രീ
സത്യസായി ആർട്ട്സ് ആന്റ് സയൻസ് കോളജിലും പരീക്ഷ എഴുതണം. ഹാൾടിക്കറ്റ്
അതാത് പരീക്ഷ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് ലഭിക്കും.
മൂല്യനിർണ്ണയ ക്യാന്പുകളിൽ അധ്യാപകർ ഹാജരാകേണ്ട തീയതി പുനഃക്രമീകരിച്ചു
വിവിധ കോളേജുകളിലെ അദ്ധ്യാപകർക്ക് പ്രോഗ്രാമിന്റെ മീറ്റീംഗ് പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പന്തളം എന്നീ കേന്ദ്രങ്ങളിലെ മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ്/സിആർ. പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാന്പുകളിലെ അഡീഷണൽ അധ്യാപകർ ക്യാന്പിൽ ഹാജരാകേണ്ട തീയതി 2024 29, ജൂലൈ 01, 02 എന്നിങ്ങനെ പുനഃക്രമീകരിച്ചിരിക്കുന്നു.
പരീക്ഷാഫീസ്
2024 ജൂലൈ 19 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എംഎഫ്എ (പെയിന്റിംഗ് ആൻഡ് സ്കൾപ്ച്ചർ) പരീക്ഷകൾക്ക് പിഴകൂടാതെ 2024 ജൂലൈ 1 വരെയും 150 രൂപ പിഴയോടെ ജൂലൈ 04 വരെയും 400 രൂപ പിഴയോടെ ജൂലൈ 06 വരെയും അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പഠന വകുപ്പുകളിലെ എം.ടെക്. കോഴ്സുകളിലേക്ക് 202425 അധ്യയന
വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് സർവകലാശാല എം.ടെക്. അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് ഫോണ്‍ 04712308328,
സൂക്ഷ്മപരിശോധന
2024 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിബിഎ/ ബിസിഎ/ബിഎ/ബിഎസ്സി/ബികോം/ബിപിഎ/ബിഎസ്ഡബ്ല്യൂ./ബിവോക്./ബിഎംഎസ്. എന്നീ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 2024 ജൂണ്‍ 26 മുതൽ ജൂലൈ 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.