ബിരുദ പ്രവേശനം - 2024; സ്പോർട്സ് ക്വാട്ട സർട്ടിഫിക്കറ്റ് പുനഃപരിശോധന
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ബിരുദ
കോഴ്സുകളിലെ സ്പോർട്സ് ക്വാട്ട റാങ്ക് ലിസ്റ്റിലേക്കുള്ള സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
പൂർത്തിയായി. സ്പോർട്സ് ക്വാട്ട ഓപ്ഷൻ നൽകിയ വിദ്യാർഥികൾക്ക് പ്രൊഫൈലിൽ നിന്നും
വെരിഫിക്കേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. സർട്ടിഫിക്കറ്റ് റിജക്ടായ വിദ്യാർഥികൾക്ക്,
അപ്ലോഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ ന്യൂനത പരിഹരിച്ച് 24 ന് അഞ്ചു വരെ
പ്രൊഫൈലിൽ അപ്ലോഡ് ചെയ്യാം. നിശ്ചിത സമയത്തിനുള്ളിൽ ലഭിക്കുന്ന പരാതികൾ
പരിഗണിച്ചതിന് ശേഷം ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 24 ന് അഞ്ചിനുശേഷം
ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. പരാതികൾ സർവകലാശാലയിലേക്ക് നേരിട്ടോ
ഇമെയിൽ മുഖേനയോ അയയ്ക്കേണ്ടതില്ല.
പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 ജൂണ്‍ 25 മുതൽ നടത്താനിരുന്ന പാർട്ട് ഒന്ന്, രണ്ട് ബിഎ/ ബിഎ അഫ്സൽഉൽഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീണ്‍ പാസ്സായ വിദ്യാർഥികൾ ഉൾപ്പെടെ) ബികോം/ബിപിഎ/ബിഎസ്സി (ആന്വൽ/വിദൂരവിദ്യാഭ്യാസം) (റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകൾ 26 മുതൽ പുനഃക്രമീകരിച്ചിട്ടുണ്ട്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
വൈവവോസി
2024 ജൂണ്‍ 6 ന് ആരംഭിച്ച നാലാം സെമസ്റ്റർ (റെഗുലർ &സപ്ലിമെന്ററി) പരീക്ഷയുടെ ഡെസ്സേർട്ടേഷൻ വൈവവോസി പരീക്ഷ26 ബുധനാഴ്ച കാര്യവട്ടം ലക്ഷ്മി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
പരീക്ഷാഫീസ് തീയതി നീട്ടി
2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ്
ബിഎ/ബിഎസ്സി/ബികോം. (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി
2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 20132016 &2018
അഡ്മിഷൻ പരീക്ഷകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 150 രൂപ പിഴയോടെ 25 വരെയും
400 രൂപ പിഴയോടെ 27 വരെയും നീട്ടിയിട്ടുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ഫിനിഷിംഗ് സ്കൂളിൽ അപ്ലൈഡ് പ്ലാന്റ് സയൻസ് (ഹ്രസ്വകാല) പരിശീലന കോഴ്സിന് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി നീട്ടിയിട്ടുണ്ട്.
ബോട്ടണി പഠന വിഭാഗം നടത്തുന്ന അപ്ലൈഡ് പ്ലാന്റ് സയൻസ്
ഫിനിഷിംഗ് സ്കൂളിലെ ഹ്രസ്വകാല പരിശീലന കോഴ്സിന് 2024 ജൂണ്‍ ബാച്ചിലേക്ക്
പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കുവാനുള്ള അവസാന തീയതി ജൂണ്‍ 30 ലേക്ക് നീട്ടി. യോഗ്യത: ബോട്ടണി അല്ലെങ്കിൽ തത്തുല്യ വിഷയങ്ങളിൽ 60% മാർക്കോടെ ബിരുദാനന്തര ബിരുദം. അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.
പരിശീലന മേഖലകൾ
1)നഴ്സറി മാനേജ്മെന്റും കൊമേഷ്യൽ പ്ലാന്റ് ടിഷ്യുകൾച്ചറും
2) ബയോഇൻസ്ട്രുമെന്റേഷനും ടെക്നി ക്കുകളും, 3) ഫൈറ്റോകെമിക്കൽ എക്സ്ട്രാക്ഷനും ഹെർബൽ കോസ്മെറ്റിക്കുകളും. കോഴ്സ് ഫീസ്: 1000/ രൂപ, കാലാവധി: 3 മാസം.
താൽപ്പര്യമുള്ളവർ ഓണ്‍ലൈൻ ഫോം വഴി രജിസ്ട്രേഷൻ ചെയ്യണം. വിശദമായ വിജ്ഞാപനവും അപേക്ഷാഫോറവും കേരളസർവകലാശാലയുടെ വെബ്സൈറ്റിൽ നിന്നും ഡൗണ്‍ലോഡ്
ചെയ്യണം. പൂരിപ്പിച്ച അപേക്ഷഫോമും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റകളുടെ പകർപ്പുകളും അഡ്മിഷൻ സമയത്ത് കേരളസർവകലാശാല ബോട്ടണി പഠന വകുപ്പിൽ സമർപ്പിക്കണം.