റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് 202425 അധ്യയന വർഷത്തിലേക്കുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റ് കേരള സർവകലാശാലയുടെ പിജി സിഎസ്എസ് അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് ഫോണ്‍ 04712308328.
പരീക്ഷാഫലം
2024 ഏപ്രിൽ മാസം നടത്തിയ ആറാം സെമസ്റ്റർ ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
2023 നവംബർ മാസം നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോകെമിസ്ട്രി റെഗുലർ ആൻഡ് സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരം വെബ്സൈറ്റിൽ.
2023 നവംബർ മാസം നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജിയോളജി, എംഎ പൊളിറ്റിക്കൽ സയൻസ് (റെഗുലർ, ഇന്പ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദവിവരം വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ജൂണ്‍ 28 മുതൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഡ് (2022
സ്കീം റെഗുലർ ആൻഡ് 2018 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാ വിജ്ഞാപനം
ഒന്നാം സെമസ്റ്റർ എംബിഎ സപ്ലിമെന്ററി (2020 സ്കീം 2020, 2021 &2022 അഡ്മിഷൻ) (ഫുൾടൈം )/ ട്രാവൽ &ടൂറിസം) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2024 ജനുവരിയിൽ നടത്തിയ അഞ്ചാം യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ ഹാൾടിക്കറ്റുമായി 21, 22, 24 തീയതികളിൽ റീവാല്യൂവേഷൻ വിഭാഗത്തിൽ എത്തണം.
സന്പർക്ക ക്ലാസുകൾ
വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റർ യുജി പ്രോഗ്രാമുകളുടെ (2023 അഡ്മിഷൻബിഎ ബിഎസ് സി) സന്പർക്ക ക്ലാസുകൾ 22 ന് ആരംഭിക്കും. ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസുകൾ ഓണ്‍ലൈനായും, ബിഎസ്സി മാത്തമാറ്റിക്സ് ക്ലാസുകൾ കാര്യവട്ടം ക്യാന്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ വച്ച് ഓഫ് ലൈനായും നടക്കും. വിശദവിവരം വെബ്സൈറ്റിൽ.
.