ഒന്നാം വർഷ ബിരുദ പ്രവേശനം - 2024; രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
202425 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നന്പറും പാസ്സ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം.
നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാം സീറ്റൊഴിവ്
നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ 21ന് കാര്യവട്ടം കാന്പസിൽ നടക്കും. വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈലിൽ നിന്നും മെമ്മോ ഡൗണ്‍ലോഡ് ചെയ്യാം.
പ്രാക്ടിക്കൽ
2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആന്റ് മാനേജ്മെന്റ് (356) & ബിവോക് ഫുഡ് പ്രോസസ്സിംഗ് (359) കോഴ്സുകളുടെ പ്രാക്ടിക്കൽ 2024 ജൂണ്‍ 20 മുതൽ അതാത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ കേന്ദ്രത്തിൽ മാറ്റം
25ന് ആരംഭിക്കുന്ന ബികോം പാർട്ട് ഒന്ന് & രണ്ട് (ആന്വൽ സ്കീം) പരീക്ഷകൾക്ക് ശ്രീകാര്യം ലയോള കോളജ് ഓഫ് സോഷ്യൽ സയൻസസ് പരീക്ഷ കേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർഥികളും കാര്യവട്ടം കാന്പസിലെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ പരീക്ഷ എഴുതണം.
പരീക്ഷ വിജ്ഞാപനം
2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ) (ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 2020 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയും ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ നടത്തുന്ന നാലാം സെമസ്റ്റർ ബിഎ ഓണേഴ്സ് (ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ) (റെഗുലർ 2022 അഡ്മിഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 29 വരെയുംSLCM സോഫ്റ്റ്വേർ മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.