പരീക്ഷ തീയതി പുനഃക്രമീകരിച്ചു
2024 ജൂണ്‍ 19 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പാർട്ട് ഒന്ന്, രണ്ട് ബിഎ/ബിഎ അഫ്സൽഉൽഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീണ്‍ പാസായ വിദ്യാർത്ഥികൾ ഉൾപ്പെടെ)/ബികോം./ബിപിഎ/ബിഎസ്സി (ആന്വൽ/വിദൂരവിദ്യാഭ്യാസം) റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകൾ 25 മുതൽ പുനഃക്രമീകരിച്ചു.വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് പരീക്ഷയുടെ 17 ന് നടത്താനിരുന്ന പ്രാക്ടിക്കൽ പരീക്ഷ 21 ലേക്ക് മാറ്റി. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ഫെബ്രുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി. മാത്തമാറ്റിക്സ് പരീക്ഷയുടെ അനുബന്ധ പ്രാക്ടിക്കൽ പരീക്ഷ 24, 28 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ അറബിക് ടൈപ്പിംഗ്
കേരളസർവകലാശാല അറബി വിഭാഗം നടത്തി വരുന്ന ഹ്രസ്വകാല അറബിക് ടൈപ്പിംഗ്
കോഴ്സിന്റെ ഇരുപതാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: പ്ലസ്
ടു/തത്തുല്യം, ഫീസ് : 3000/ രൂപ, കാലാവധി : 3 മാസം, അപേക്ഷാഫോം തിരുവനന്തപുരം,
കാര്യവട്ടത്തുള്ള അറബി വിഭാഗം ഓഫീസിലും വകുപ്പിന്റെ വെബ്സൈറ്റിലും
ലഭിക്കും. വിശദവിവരങ്ങൾക്കായി 04712308846/ 9633812633 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.
പരീക്ഷ ഫീസ്
2024 ജൂലൈയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എ./ബി.എസ്സി./ബി.കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ കോഴ്സുകളുടെ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2020 അഡ്മിഷൻ) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജൂലൈയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (റെഗുലർ/സപ്ലിമെന്ററി 2022 സ്കീം, സപ്ലിമെന്ററി 2018 സ്കീം) പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ ഫീസ് തീയതി നീട്ടി
2024 ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 &2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും
നീട്ടി.
സൂക്ഷ്മപരിശോധന
2023 നവംബറിൽ നടത്തിയ നാലാം സെമസ്റ്റർ ബി.കോം. അക്കൗണ്ട്സ് ആൻഡ്
ഡാറ്റ സയൻസ് (ന്യൂ ജനറേഷൻ) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പരീക്ഷയുടെ
ഹാൾടിക്കറ്റുമായി 19 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.