ഒന്നാം വർഷ ബിരുദ പ്രവേശനം; ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കേരളസർവകലാശാലയുടെ 202425 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാ നന്പറും പാസ് വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം.
അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ( വിശദാംശങ്ങൾ വെബ്സൈറ്റിൽ)
17 വരെ പ്രൊഫൈലിൽ നിന്നും ഓണ്‍ലൈനായി ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കണം. രസീതിന്റെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ അവർക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിലേക്കായി സർവകലാശാല ഫീസ് അടയ്ക്കേണ്ടതാണ്. പ്രവേശനത്തിനായി കോളജിൽ ഹാജരാകേണ്ടതില്ല. അലോട്ട്മെൻറിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ (അലോട്ട്മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) 17 ന് മുൻപായി നീക്കം ചെയ്യണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ പ്രസ്തുത ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്. അഡ്മിഷൻ ലഭിക്കുന്ന എല്ലാ വിദ്യാർഥികൾക്കും അപാർ ഐഡി നിർബന്ധമായും ഉണ്ടായിരിക്കണം. ഐഡി ഇല്ലാത്ത വിദ്യാർഥികൾ അഡ്മിഷൻ തീയതിക്ക് മുൻപായി എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപാർ ഐഡി ജനറേറ്റ് ചെയ്യണം.
പരീക്ഷാഫലം
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്
(റെഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 നകം ഓണ്‍ലൈ നായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് 2024 ജനുവരിയിൽ നടത്തിയ ആറാം സെമസ്റ്റർ ബിടെക് (റെഗുലർ 2020 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2024 24 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
2024 ജൂണ്‍ 19 ന് ആരംഭിക്കുന്ന ഒന്ന്, രണ്ട് വർഷം പാർട്ട് ബി.കോം ആന്വൽ സ്കീം പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചിട്ടുള്ള ഓഫ്ലൈൻ വിദ്യാർഥികൾ മുളയറ ബിഷപ് ജേശുദാസൻ സിഎസ്ഐ ആർട്സ് ആൻഡ് സയൻസ് കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതണം.
പരീക്ഷ ഫീസ്
2024 ജൂലൈയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംഎഡ്(2022 സ്കീം റെഗുലർ/സപ്ലിമെന്ററി, 2018 സ്കീം സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ 2024 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പഠന സാമഗ്രികളുടെ വിതരണം
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എ., എം.എസ്സി., എം.എൽ.ഐ.എസ്.സി. (2023 അഡ്മിഷൻ) എന്നീ പി.ജി. പ്രോഗ്രാമുകളുടെ പഠന സാമഗ്രികൾ 2024 ജൂണ്‍ 18 മുതൽ 20 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗം ഓഫീസിൽ നിന്നും നേരിട്ട് കൈപ്പറ്റാവുന്നതാണ്. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
ടൈംടേബിൾ
2024 ജൂലൈ 9 ന് ആരംഭിക്കുന്ന രണ്ടാം വർഷ ബി.ബി.എ. ആന്വൽ സ്കീം
പ്രൈവറ്റ് രജിസ്ട്രേഷൻ (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021
അഡ്മിഷൻ, സപ്ലിമെന്ററി 2019 &2020 അഡ്മിഷൻ, മേഴ്സിചാൻസ് 2016 2018 അഡ്മിഷൻ)
ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ വിജ്ഞാപനം
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനീയറിംഗ് 2024 ജൂലൈയിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.ടെക്. (റെഗുലർ/സപ്ലിമെന്ററി) (2020 സ്കീം) പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.