2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്, എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ, ഫുഡ് & നൂട്രീഷ്യൻ, നൂട്രീഷ്യൻ & ഡയറ്റെറ്റിക്സ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 22ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സുവോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് റെഗുലർ/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി വിദ്യാർഥികൾ (2021 അഡ്മിഷൻ മുതൽ) www.slcm.keralauniversity.ac.in മുഖേനയും (2020 അഡ്മിഷൻ വരെ) exams.keralauniversity.ac.in മുഖേനയും 21 നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കൗണ്‍സിലിംഗ് സൈക്കോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് SLCM (2021 & 2022 അഡ്മിഷൻ) വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി (2019 അഡ്മിഷൻ) വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും 2024 ജൂണ്‍ 21 നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. SLCM വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരളസർവകലാശാല 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്ഡബ്ല്യൂ സോഷ്യൽ വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ www.slcm.keralauniversity.ac.in മുഖേന 22 നകം ഓണ്‍ലൈനായി സമർപ്പിക്കണം. വിദ്യാർഥികളുടെ അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രമേ സ്വീകരിക്കുകയുള്ളു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് റെഗുലർ വിദ്യാർഥികൾ www.slcm.keralauniversity.ac.in മുഖേനയും സപ്ലിമെന്ററി വിദ്യാർഥികൾ exams.keralauniversity.ac.in മുഖേനയും 2024 ജൂണ്‍ 20 നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംകോം ഇന്റർനാഷണൽ ട്രേഡ് ന്യൂജനറേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധന യ്ക്ക് www.slcm.keralauniversity.ac.in മുഖേന 2024 ജൂണ്‍ 22 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് SLCM ഓണ്‍ലൈൻ പോർട്ടൽ മുഖേന മാത്രം അടയ്ക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് വിത്ത് സ്പെഷലൈസേഷൻ ഇൻ ഡാറ്റ അനലിറ്റിക്സ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 20 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
കേരളസർവകലാശാല 2024 ജൂണ്‍ 19ന് ആരംഭിക്കുന്ന ബിഎസ്സി ആന്വൽ സ്കീം പാർട്ട് ഒന്ന് & രമ്ട് മേഴ്സിചാൻസ് പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, എം.ജി. കോളജ്, ഗവണ്മെന്റ് ആർട്സ് കോളജ്, വഴുതയ്ക്കാട് ഗവണ്മെന്റ് വിമൻസ് കോളജ്, ചെന്പഴന്തി എസ്.എൻ. കോളജ്, കാട്ടാക്കട ക്രിസ്ത്യൻ കോളജ്, വർക്കല എസ്.എൻ. കോളജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കാര്യവട്ടം കാന്പസിലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതും, അഞ്ചൽ സെന്റ് ജോണ്‍സ് കോളജ്, കൊട്ടിയം എംഎംഎൻഎസ്എസ് കോളജ്, ചവറ ബിജെഎം ഗവണ്മെന്റ് കോളജ്, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജ്, പുനലൂർ എസ്.എൻ. കോളജ്, കരിക്കോട് ടികെഎം ആർട്സ് ആന്റ് സയൻസ് കോളജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം എസ്എൻ കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതും, പന്തളം എൻഎസ്എസ് കോളജ്, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, കായംകുളം എംഎസ്എം കോളജ് എന്നിവിടങ്ങൾ പരീക്ഷ കേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്ഡി കോളജിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങി അവിടെത്തന്നെ പരീക്ഷ എഴുതേണ്ടതുമാണ്.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2024 ഫെബ്രുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബിടെക് (2018 സ്കീം സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗ് 2024 ഏപ്രിലിൽ നടത്തിയ ഏഴാം സെമസ്റ്റർ ബിടെക് (2018 സ്കീം സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്നോളജി & കന്പ്യൂട്ടർ സയൻസ് ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
26ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ/ബികോം/ബിബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്ററി/മേഴ്സിചാൻസ്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ.