വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ ബിഎൽഐഎസ്സി (റെഗുലർ 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 & 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കോളജ് മാറ്റത്തിന് അപേക്ഷിക്കാം
കേരളസർവകലാശാലയുടെ കീഴിലുള്ള കോളജുകളിൽ ബിരുദ വിദ്യാർഥികൾക്ക് അഞ്ചാം സെമസ്റ്ററിലേക്ക് (സിബിസിഎസ്എസ്) 202425 അധ്യയന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളജ് മാറ്റം ഗവണ്മെന്റ്/എയ്ഡഡ് കോളജുകൾ തമ്മിലും, സ്വാശ്രയ കോളജുകൾ തമ്മിലും, യുഐടി സെന്ററുകൾ തമ്മിലും അനുവദിക്കും. പൂരിപ്പിച്ച അപേക്ഷയോടെപ്പം +2 അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളജിലെ പ്രിൻസിപ്പലിന്റെ ശിപാർശയോടെ 1050/ രൂപ ഫീസ് അടച്ച് ചേരാൻ പോകുന്ന കോളജിൽ 2024 ജൂലൈ 03 ന് മുന്‍പായി സമർപ്പിക്കണം. തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ 1575/ രൂപ കൂടി അടയ്ക്കണം. അപേക്ഷ സർവകലാശാല രജിസ്ട്രാർ തപാലിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 08. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
പരീക്ഷ രജിസ്ട്രേഷൻ
ജൂലൈയിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ ബിഎസ്സി/ ബികോം (റെഗുലർ 2022 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി 2021 അഡ്മിഷൻ, സപ്ലിമെന്ററി 2019 & 2020 അഡ്മിഷൻ, മേഴ്സിചാൻസ് 20132016, 2018 അഡ്മിഷൻ) പരീക്ഷകളുടെ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 17 വരെയും, 150 രൂപ പിഴയോടെ 20വരെയും, 400 രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം. വിശദമായ നോട്ടിഫിക്കേഷൻ സർവകലാശാല വെബ്സൈറ്റിൽ.
പരീക്ഷ കേന്ദ്രത്തിൽ മാറ്റം
19ന് ആരംഭിക്കുന്ന ബിഎ പാർട്ട് 1 & 11 (ആന്വൽ സ്കീം) പരീക്ഷകൾക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പരീക്ഷാകേന്ദ്രമായി തെരെഞ്ഞെടുത്തിട്ടുള്ള എല്ലാ ഓഫ്ലൈൻ വിദ്യാർഥികളും തോന്നയ്ക്കൽ എ.ജെ. കോളജ് ഓഫ് സയൻസ് ആന്റ് ടെക്നോളജിയിൽ പരീക്ഷ എഴുതണം. ഹാൾടിക്കറ്റ് എ.ജെ. കോളജിൽ ലഭ്യമാക്കും.
വൈവവോസി
22ന് നടത്തുന്ന ആറാം സെമസ്റ്റർ (ത്രിവത്സര സെമസ്റ്ററൈസ്ഡ്) എൽഎൽബി ഡിഗ്രി പരീക്ഷയുടെ വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
24ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംബിഎൽ ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
2023 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎഡ് ഡിഗ്രി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 13 മുതൽ 21 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ. മൂന്ന് സെക്ഷനിൽ ഹാജരാകണം.