നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 10 വരെ നീട്ടി
കാര്യവട്ടം ക്യാ1⁄4സിലെ പഠന വകുപ്പുകളിലെ നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 10 വരെ ദീർഘിപ്പിച്ചു.അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ റാങ്ക് ലിസ്റ്റ് ജൂണ്‍ 12 ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അഡ്മിഷൻ ലഭിക്കുന്ന വിദ്യാർഥികൾക്കും വെയിറ്റിംഗ് ലിസ്റ്റിൽ ഉള്ള വിദ്യാർഥികൾക്കും 14 ന് അതാത് വിദ്യാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.
പരീക്ഷാഫലം
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി കെമിസ്ട്രി, അനലിറ്റിക്കൽ കെമിസ്ട്രി & പോളിമർ കെമിസ്ട്രി (റെഗുലർ & സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. .വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ സംസ്കൃതം സ്പെഷൽ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 16 നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ ഓണേഴ്സ് ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20വരെ ഓഫ്ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2023 ഒക്ടോബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് , എംഎസ്സി ഫിസിക്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 2024 ജൂണ്‍ 15 വരെ ഓണ്‍ലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.