ഒന്നാം വർഷ ബിരുദ പ്രവേശനം അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 10 വരെ ദീർഘിപ്പിച്ചു.
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവണ്മെന്റ്/എയ്ഡഡ്/
സ്വാശ്രയ/യുഐടി കോളജുകളിലെ 202425 അധ്യയന വർഷത്തിലേക്കുള്ള നാല് വർഷ ബിരുദ
പ്രോഗ്രാമുകളിലേക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 10 വരെ ദീർഘിപ്പിച്ചു. ട്രയൽ അലോട്ട്മെന്റ് അഡ്മിഷൻ വെബ്സൈറ്റിൽ 11 ന് പ്രസിദ്ധീകരിക്കും. പ്രൊഫൈലിൽ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെന്റ് പരിശോധിച്ചതിന് ശേഷം ഓപ്ഷനുകൾ ചേർക്കുന്നതിനും പുനർക്രമീകരിക്കുന്നതിനും 12 വരെ വിദ്യാർഥികൾക്ക് അവസരം ഉണ്ടായിരിക്കും. പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നവർ പ്രിന്റ് ഔട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. പുതുക്കിയ ഷെഡ്യുൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് സംബന്ധമായ മറ്റ് വിവരങ്ങൾക്ക്
അഡ്മിഷൻ വെബ്സൈറ്റ് സന്ദർശിക്കുക.
പരീക്ഷാഫലം
2023 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ, 2018 സ്കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. 2023 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 ന് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2024 ജനുവരിയിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്റ്റർ ബി.വോക്ക്.
ട്രാവൽ ആൻഡ് ടൂറിസം (357) പരീക്ഷയുടെ പ്രാക്ടിക്കൽ13, 14 തീയതികളിൽ
അതാത് കോളജുകളിൽ നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2024 ജൂണിൽ നടത്തുന്ന പാർട്ട് ഒന്ന്, രണ്ട് ബിഎ/ബിഎ അഫ്സൽഉൽഉലാമ (സാഹിത്യാചാര്യ/രാഷ്ട്രഭാഷ പ്രവീണ്‍ പാസ്സായ വിദ്യാർഥികൾ ഉൾപ്പെടെ)/ബികോം/ബിപിഎ/ബി.എസ്സി. (ആന്വൽ/വിദൂരവിദ്യാഭ്യാസം) റെഗുലർ/ സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിന് അപേക്ഷ
ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ലൊയോള കോളജിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 2024 ജൂണ്‍ 20 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ഇപ്പോൾ സർക്കാർ സർവീസിലുള്ളവർക്ക് എസ്എസ്എൽസി. യോഗ്യത മതിയാകും. അപേക്ഷ ഫോമിന്റെ വില 100/, ശ്രീകാര്യത്തുള്ള ലൊയോള കോളജ് ഓഫീസിൽ നിന്നും അപേക്ഷ ഫോം ലഭിക്കും. തപാലിൽ ലഭിക്കേണ്ടവർക്ക് പ്രിൻസിപ്പാളിന്റെ പേരിലെടുത്ത 100/ രൂപയുടെ ഡി.ഡി. യും സ്വന്തം മേൽവിലാസമെഴുതി 5/ രൂപയുടെ സ്റ്റാന്പൊട്ടിച്ച കവറും സഹിതം പ്രിൻസിപ്പാൾ, ലൊയോള കോളജ് ഓഫ് സോഷ്യൽ സയൻസസ്, ശ്രീകാര്യം പി.ഒ., തിരുവനന്തപുരം 695 017 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോണ്‍ : 04712592059,2591018.
സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, യോഗ ആന്റ്
മെഡിറ്റേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കാട്ടാക്കട
ക്രിസ്ത്യൻ കോളജിൽ നടത്തുന്ന ആറ് മാസക്കാലയളവുള്ള സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് , മൂന്ന് മാസക്കാലയളവുള്ള യോഗ ആൻഡ് മെഡിറ്റേഷൻ കോഴ്സുകളിലേക്ക് 30 വരെ അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, പ്രായപരിധിയില്ല, ആപ്ലിക്കേഷൻ ഫോം ക്രിസ്ത്യൻ കോളജ് ലൈബ്രറിയിൽ നിന്ന് ലഭിക്കും. ജൂലൈയിൽ ആരംഭിക്കുന്ന
ക്ലാസ്സുകളിലേക്ക് താത്പ്പര്യമുള്ള വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കാം.