നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി പരീക്ഷ (2013 സ്കീം) ഡിസംബർ 2023 (സപ്ലിമെന്ററി &സെഷണൽ ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2023 ജൂലൈയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം റെഗുലർ, 2018 സ്കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 14. വിശദവിവരംവെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2023 സെപ്റ്റംബർ മാസം നടത്തിയ അഞ്ചാം സെമസ്റ്റർ (2013 സ്കീം) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 13508 ആപ്ലിക്കേഷൻ സോഫ്റ്റ്വെയർ ഡെവലപ്മെന്റ് ലാബ് (കംപ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബ്രാഞ്ച്) 5ന് കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിനിയറിംഗിൽ വച്ച് നടത്തുന്നതാണ്. വിശദവിവരം വെബ്സൈറ്റിൽ.
2024 ഫെബ്രുവരിയിൽ വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റർ ബി.വോക് ട്രാവൽ ആൻഡ് ടൂറിസം (357) ഡിഗ്രി പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 6, 7 തീയതികളിൽ അതാത് കോളജിൽ നടത്തും. വിശദവിവരം വെബ്സൈറ്റിൽ.
സൂക്ഷ്മപരിശോധന
നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി ഒക്ടോബർ 2023 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 3, 4, 5 തീയതികളിൽ റീവാലുവേഷൻ (പത്ത്)കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്.
അപേക്ഷ ക്ഷണിക്കുന്നു
അടൂർ ബിഷപ്പ്മൂർ കോളജ്, തിരുവനന്തപുരം നിഷ് എന്നീ കോളജുകളിലെ ഹിയറിംഗ്
ഇംപയേർഡ് കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി 14. കൂടുതൽ വിവരങ്ങൾക്ക് പ്രസ്തുത കോളജുകളിലെ വെബ്സൈറ്റുകൾ സന്ദർശിക്കുക.
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ്
ഫിസിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന ബാച്ലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ&
മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .
അപേക്ഷിക്കാനുള്ള അവസാന തീയതി 18. കൂടുതൽ വിവരങ്ങൾക്ക് കോളജിന്റെ
വെബ്സൈറ്റ് സന്ദർശിക്കുക.