ഐടി, ആരോഗ്യ മേഖലകളിലെ നൈപുണ്യ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്സുകൾ, ആരോഗ്യ രംഗത്തെ നൈപുണ്യ പരിശീലന പ്രോഗ്രാമായ ഹെൽത്ത് ടെക്നോളജി എന്നിവയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
ഡിജിറ്റൽ മാർക്കറ്റിംഗ് വിത്ത് എഐ, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ വിത്ത് യുഐ പാത്ത്, ഡെവോപ്സ് വിത്ത് അഷ്വർ ഫ്ളട്ടർ ഡെവലപ്പർ എന്നീ പ്രോഗ്രാമുകളിലേക്കാണ് ഇപ്പോൾ പ്രവേശനം. മൂന്നു മാസം ദൈർഘ്യമുള്ള കോഴ്സുകൾ ഓണ്‍ലൈനായി നടത്തുന്നു.
എൻജിനിയറിംഗ്, സയൻസ് ബിരുദധാരികൾ, ഏതെങ്കിലും എൻജിനിയറിംഗ് വിഷയത്തിൽ മൂന്നു വർഷ ഡിപ്ലോമയുള്ളവർ, അവസാനവർഷ ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾ എന്നിവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: +91 7594051437, 4712700811.