കൊച്ചി: റവന്യു വകുപ്പിന്റെ പരിശീലനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആൻഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റില്‍ (ഐഎല്‍ഡിഎം) യംഗ് പ്രഫഷണലുകളെ നിയമിക്കുന്നു. ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തിലാണ് നിയമനം . 30,000 രൂപയാണു പ്രതിമാസ വേതനം.
ദുരന്തനിവാരണത്തില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തില്‍ കോഴ്സ് പൂര്‍ത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala. gov.in/ വെബ്സൈറ്റ് വഴി ബയോഡാറ്റ സഹിതം അപേക്ഷിക്കാം. അവസാന തീയതി ജൂലൈ ആറ്.