University News
സർവകലാശാലാ സംശയം
പന്ത്രണ്ടാം ക്ലാസ് ജയിച്ചശേഷം കേരളത്തിലെ ആർട്സ് ആൻഡ് സയൻസ് കോളജുകളിൽ പ്രവേശനം ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? ഈ കോളജുകളിലേക്കുള്ള പ്രവേശനരീതികൾ ഒരുപോലെയാണോ?

ബീന കുമാരി, മുണ്ടക്കയം

ബി​​​എ, ബി​​​എ​​​സ്‌​​​സി, ബി​​​കോം, ബി​​​ബി​​​എ തു​​​ട​​​ങ്ങി​​​യ നോ​​​ണ്‍ പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സു​​​ക​​​ൾ​​​ക്കു കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന​​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളാ​​​ണ്. എം​​​ജി, കേ​​​ര​​​ള, കാ​​​ലി​​​ക്ക​​​റ്റ്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ.

ഈ ​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളെ​​​ല്ലാം അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​ക​​​ളാ​​​യ​​​തി​​​നാ​​​ൽ അ​​​വ​​​യു​​​ടെ കീ​​​ഴി​​​ൽ അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ന​​​ൽ​​​കു​​​ന്ന​​​ത്. ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി ഏ​​​തു കോ​​​ള​​​ജി​​​ലാ​​​ണു പ​​​ഠി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ, ആ ​​​കോ​​​ള​​​ജ് ഏ​​​തു റ​​​വ​​​ന്യു ജി​​​ല്ല​​​യി​​​ലാ​​​ണു സ്ഥി​​​തി ചെ​​​യ്യു​​​ന്ന​​​തെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി, ആ ​​​റ​​​വ​​​ന്യു ജി​​​ല്ല ഏ​​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ൽ വ​​​രു​​​ന്ന​​​താ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി വേ​​​ണം പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ.

ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കോ​​​ള​​​ജി​​​ൽ പ​​​ഠി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ ച​​​ന്പ​​​ക്ക​​​ര ഇ​​​ട​​​ത്വ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കോ​​​ള​​​ജു​​​ക​​​ളൊ​​​ഴി​​​കെ ജി​​​ല്ല​​​യി​​​ലെ മ​​​റ്റെ​​​ല്ലാ കോ​​​ള​​​ജു​​​ക​​​ളും കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യോ​​​ടാ​​​ണ് അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

എം​​​ജി, കേ​​​ര​​​ള, കാ​​​ലി​​​ക്ക​​​റ്റ്, ക​​​ണ്ണൂ​​​ർ എ​​​ന്നീ നാ​​​ലു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും ഏ​​​ക​​​ജാ​​​ല​​​കം വ​​​ഴി​​​യാ​​​ണു ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​രു അ​​​പേ​​​ക്ഷ​​​കൊ​​​ണ്ട് വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ കോ​​​ഴ്സു​​​ക​​​ളി​​​ൽ, വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​ക്കാ​​​യാ​​​ണ് ഏ​​​ക​​​ജാ​​​ല​​​ക​​​സം​​​വി​​​ധാ​​​നം. ഓ​​​രോ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യുടെ​​​യും ഏ​​​ക​​​ജാ​​​ല​​​ക​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് അ​​​വ​​​രു​​​ടേ​​​താ​​​യ ചി​​​ല പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളു​​​ണ്ട്. പ​​​ണ​​​മ​​​ട​​​യ്ക്ക​​​ൽ, സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​പ്ലോ​​​ഡിം​​​ഗ്, അ​​​പേ​​​ക്ഷ​​​യു​​​ടെ ഹാ​​​ർ​​​ഡ് കോ​​​പ്പി അ​​​യ​​​യ​​​യ്ക്ക​​​ൽ എ​​​ന്നീ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ അ​​​ത​​​തു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളു​​​ടെ വി​​​ജ്ഞാ​​​പ​​​നം സൂ​​​ക്ഷ്മ​​​മാ​​​യി വാ​​​യി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി വേ​​​ണം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ.

എ​​​ന്നാ​​​ൽ, കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​തെ​​​ങ്കി​​​ലും ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജി​​​ലേ​​​ക്കാ​​​ണ് ബി​​​രു​​​ദ പ​​​ഠ​​​ന​​​ത്തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി പ്ര​​​വേ​​​ശ​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ, ഈ ​​​കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ഏ​​​ക​​​ജാ​​​ല​​​ക സം​​​വി​​​ധാ​​​നം വ​​​ഴി​​​യ​​​ല്ല. വി​​​ദ്യാ​​​ർ​​​ത്ഥി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജ്, അ​​​വ​​​രു​​​ടെ ബി​​​രു​​​ദ​​​ത​​​ല പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി വി​​​ജ്ഞാ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും. ഇ​​​തി​​​ൽ പ​​​റ​​​ഞ്ഞി​​​ട്ടു​​​ള്ള യോ​​​ഗ്യ​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച്, അ​​​ത​​​ത് ഓ​​​ട്ടോ​​​ണ​​​മ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്.
More News