University News
കീം-2024: ​ പ്ല​സ് ടു ​പ​രീ​ക്ഷ​യു​ടെ മാ​ർ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ (പ്ല​​​സ് ടു/​​​ത​​​ത്തു​​​ല്യം) ര​​​ണ്ടാം വ​​​ർ​​​ഷ​​​ത്തി​​​ൽ മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭി​​​ച്ച മാ​​​ർ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റാ​​​യ www.cee.kerala.gov.in ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​റി​​​യി​​​ച്ചു.

മാ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് നാളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു വ​​​രെ വെ​​​ബ്സൈ​​​റ്റി​​​ൽ സൗ​​​ക​​​ര്യം ല​​​ഭ്യ​​​മാ​​​കും. വെ​​​ബ്സൈ​​​റ്റ് വ​​​ഴി യോ​​​ഗ്യ​​​താ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തില്ല. വി​​​ശ​​​ദവി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. ഹെ​​​ൽ​​​പ് ലൈ​​​ൻ: 04712525300.
More News