University News
മ​ണ്ണു​ത്തി ഡോ​ണ്‍​ ബോ​സ്കോ കോ​ള​ജി​ൽ ബി​എ ക്രി​സ്ത്യ​ൻ സ്റ്റ​ഡീ​സ്
തൃ​​​ശൂ​​​ർ: കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യു​​​ടെ കീ​​​ഴി​​​ൽ മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍ ​ബോ​​​സ്കോ കോ​​​ള​​​ജി​​​ൽ ബി​​​എ ക്രി​​​സ്ത്യ​​​ൻ സ്റ്റ​​​ഡീ​​​സ് ഡി​​​ഗ്രി കോ​​​ഴ്സി​​​നു ചേ​​​രാ​​​ൻ അ​​​വ​​​സ​​​രം. സ​​​ലേ​​​ഷ്യ​​​ൻ വൈ​​​ദി​​​ക​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന റെ​​​ഗു​​​ല​​​ർ കോ​​​ള​​​ജാ​​​യ മ​​​ണ്ണു​​​ത്തി ഡോ​​​ണ്‍​ ബോ​​​സ്കോ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ഈ ​​​കോ​​​ഴ്സ് നി​​​ല​​​വി​​​ലു​​​ള്ള​​​ത്.

പു​​​തി​​​യ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യ​​​പ്ര​​​കാ​​​രം ക്രി​​​സ്ത്യ​​​ൻ സ്റ്റ​​​ഡീ​​​സ് ഡ​​​ബി​​​ൾ മെ​​​യി​​​നാ​​​യി എ​​​ടു​​​ത്ത് ഒ​​​പ്പം സൈ​​​ക്കോ​​​ള​​​ജി ബി​​​ബി​​​എ, ബി​​​എ​​​സ്ഡ​​​ബ്ല്യു, ഇം​​​ഗ്ലീ​​​ഷ് ലി​​​റ്റ​​​റേ​​​ച്ച​​​ർ തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നു​​​കൂ​​​ടി മു​​​ഖ്യ​​​വി​​​ഷ​​​യ​​​മാ​​​യി എ​​​ടു​​​ത്തു പ​​​ഠി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. ഡി​​​ഗ്രി​​​ക്കു​​​ശേ​​​ഷം എം​​​എ, എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​ബി​​​എ, ബി​​​എ​​​ഡ് (​​​സോ​​​ഷ്യ​​​ൽ സ്റ്റ​​​ഡീ​​​സ്) എ​​​ന്നി​​​വ​​​യി​​​ൽ തു​​​ട​​​ർ​​​പ​​​ഠ​​​നം സാ​​​ധ്യ​​​മാ​​​ണ്.

കൗ​​​ണ്‍​സ​​​ലിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലും അ​​​ധ്യാ​​​പ​​​ന​​​രം​​​ഗ​​​ത്തും ജോ​​​ലി ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഈ ​​​കോ​​​ഴ്സ് ഏ​​​റെ അ​​​ഭി​​​കാ​​​മ്യ​​​മാ​​​ണെ​​​ന്നു പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​ൺ​​​സ​​​ൺ പൊ​​​ന്തം​​​പി​​​ള്ളി​​​ൽ അ​​​റി​​​യി​​​ച്ചു. ഫോ​​​ൺ: 9401116044, 7259199729, 9447239144.
More News