സെന്റ്ഗിറ്റ്സ് ബിടെക് ബാച്ചിനു വിജയത്തിളക്കം
കോട്ടയം: സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എന്‍ജിനിയറിംഗിലെ ആദ്യ ബിടെക് ഓട്ടോണോമസ് ബാച്ചിന്റെ ഫലപ്രഖ്യാപനം നടത്തി.
അവസാന സെമസ്റ്ററില്‍ 88.70 ശതമാനം വിജയം കരസ്ഥമാക്കിയ ബാച്ചില്‍, ബിടെക് വിത്ത് ഓണേഴ്സ് കരസ്ഥമാക്കിയ 57 കുട്ടികളും ബിടെക് വിത്ത് മൈനര്‍ കരസ്ഥമാക്കിയ 80 കുട്ടികളും ഉള്‍പ്പെടും. എംബിഎ, എംസിഎ, എംടെക് പഠനശാഖകളുടെയും ഫലപ്രഖ്യാപനം നടത്തി.
ഷാന റെജി, എസ്. ശ്രീലക്ഷ്മി, ഹര്‍ഷ ആര്. ചന്ദ്രന്, ആനന്ദ് അജിത് കുമാര്‍, അക്ഷയ ജെ. നായര്‍, മഹിമ മറിയം മനോജ്, റോസ് മേരി ദേവസ്യ, അങ്കിത് സാമുവേല്‍ ഏബ്രഹാം എന്നിവര്‍ വിവിധ ബിടെക് സ്ട്രീമുകളില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി.
എബിന് അലക്സ് കോശി, ആര്. അഖില്‍ അശോക്, ആര്. നന്ദന, ശ്രീരഞ്ജിനി എസ്. നായര്‍, ഡബ്ല്യു.എസ്. ആദിമ, ഐറിന് സേറാ തോമസ്, ജിറ്റു ജോര്‍ജ് ഈപ്പന്, വിന്നി കെ. കോശി എന്നിവരാണ് എംസിഎ, എംബിഎ, എംടെക് സ്ട്രീമുകളില്‍ ഒന്നാം റാങ്കുകള്‍ കരസ്ഥമാക്കിയവര്‍.