University News
ഇന്‍സ്‌പെയര്‍ സയന്‍സ് ക്യാമ്പ് മാര്‍ ആഗസ്തീനോസ് കോളജില്‍
രാ​മ​പു​രം: വി​ദ്യാ​ര്‍ഥി​ക​ളെ ശാ​സ്ത്ര മേ​ഖ​ല​ക​ളി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ നൂ​ത​ന പ​ദ്ധ​തി​യാ​യ ‘ഇ​ന്‍സ്‌​പെ​യ​ര്‍ ഇ​ന്‍റേ​ണ്‍ഷി​പ് സ​യ​ന്‍സ് ക്യാ​മ്പ് 2024’ സെ​പ്റ്റം​ബ​ര്‍ 23 മു​ത​ല്‍ 27 വ​രെ രാ​മ​പു​രം മാ​ര്‍ ആ​ഗ​സ്തീ​നോ​സ് കോ​ള​ജി​ല്‍ ന​ട​ത്തും.

ഈ ​വ​ര്‍ഷം പ്ല​സ് വ​ണ്‍ അ​ഡ്മി​ഷ​ന്‍ എ​ടു​ത്തി​രി​ക്കു​ന്ന വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​യാ​ണ് ക്യാ​മ്പ്. സ്റ്റേ​റ്റ് സി​ല​ബ​സ് പ​ത്താം ക്ലാ​സി​ല്‍ ഫു​ള്‍ എ ​പ്ല​സ്, സി​ബി​എ​സ്ഇ ഫു​ള്‍ എ ​വ​ണ്‍, ഐ​സി​എ​സ്ഇ 97% മാ​ര്‍ക്ക് എ​ന്നി​ങ്ങ​നെ വി​ജ​യം നേ​ടി​യ​വ​ര്‍ക്കാ​ണ് ക്യാ​മ്പി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​ത. അ​ഞ്ച് ദി​വ​സ​ത്തെ റ​സി​ഡ​ന്‍ഷ്യ​ന്‍ പ്രോ​ഗ്രാം സൗ​ജ​ന്യ​മാ​ണ്.

സ​യ​ന്‍സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി മേ​ഖ​ല​യി​ലെ ദേ​ശീ​യ, അ​ന്ത​ര്‍ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ ശാ​സ്ത്ര​ജ്ഞ​ര്‍ ച​ര്‍ച്ച​ക​ള്‍ക്കും ക്ളാ​സു​ക​ള്‍ക്കും നേ​തൃ​ത്വം വ​ഹി​ക്കും. സെ​മി​നാ​റു​ക​ള്‍ക്കൊ​പ്പം പ്രാ​ക്ടി​ക്ക​ല്‍ സെ​ഷ​ന്‍സും ഉ​ണ്ടാ​കും. ഇ​ന്‍സ്‌​പെ​യ​ര്‍ ക്യാ​മ്പ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ക്ക് 9961081950, 9447809491, [email protected].
More News