സ്കോൾ-കേരള ഹയർസെക്കൻഡറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടി
തിരുവനന്തപുരം: സ്കോൾകേരള 202425 അധ്യയന വർഷത്തെ ഹയർസെക്കൻഡറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം അല്ലെങ്കിൽ പുന: പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള തീയതി ജൂലൈ 10 വരെ നീട്ടി.
ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗനിർദേശങ്ങളും www. scolekerala.org ൽ ലഭിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും, അനുബന്ധ രേഖകളും ജൂലൈ 12 വൈകുന്നേരം അഞ്ചിനു മുൻപ് സ്കോൾ കേരളയുടെ സംസ്ഥാന ഓഫീസിൽ ലഭ്യമാക്കണം.