University News
സീ​റ്റൊ​ഴി​വ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പും കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗും സം​​​യു​​​ക്ത​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (04712474720, 2467728), എ​​​റ​​​ണാ​​​കു​​​ളം (04842605322), കോ​​​ഴി​​​ക്കോ​​​ട് (04952356591, 2723666) എ​​​ന്നീ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന കേ​​​ര​​​ള ഗ​​​വ​​​ൺ​​​മെ​​​ന്‍റ് അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള ഒ​​​രു വ​​​ർ​​​ഷ കെ​​​ജി​​​ടി​​​ഇ പ്രീ ​​​പ്ര​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ, കെ​​​ജി​​​ടി​​​ഇ പ്ര​​​സ് വ​​​ർ​​​ക്ക്, കെ​​​ജി​​​ടി​​​ഇ പോ​​​സ്റ്റ് പ്ര​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഫി​​​നി​​​ഷിം​​​ഗ് 202425 കോ​​​ഴ്സു​​​ക​​​ളി​​​ൽ ഏ​​​താ​​​നും സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ട്.

അ​​​പേ​​​ക്ഷ​​​ക​​​ർ എ​​​സ്എ​​​സ്എ​​​ൽ​​​സി അ​​​ഥ​​​വാ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ/ മ​​​റ്റ​​​ർ​​​ഹ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് നി​​​യ​​​മാ​​​നു​​​സൃ​​​ത ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും. ഒ​​​ബി​​​സി/ എ​​​സ്ഇ​​​ബി​​​സി/ മു​​​ന്നാ​​​ക്ക സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് വ​​​രു​​​മാ​​​ന പ​​​രി​​​ധി​​​ക്ക് വി​​​ധേ​​​യ​​​മാ​​​യി ഫീ​​​സ് ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കും.

വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് കേ​​​ര​​​ള സ്റ്റേ​​​റ്റ് സെ​​​ന്‍റ​​​ർ ഫോ​​​ർ അ​​​ഡ്വാ​​​ൻ​​​സ്ഡ് പ്രി​​​ന്‍റിം​​​ഗ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ്, ട്രെ​​​യി​​​നിം​​​ഗ് ഡി​​​വി​​​ഷ​​​ൻ, പു​​​ന്ന​​​പു​​​രം, പ​​​ടി​​​ഞ്ഞാ​​​റേ​​​ക്കോ​​​ട്ട, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം – 695024 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണം. ഫോ​​​ൺ: 04712474720, 04712467728.
More News