University News
ബി​എ​ഫ്എ പ്ര​വേ​ശ​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ മൂ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഫൈ​​​ൻ ആ​​​ർ​​​ട്‌​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ലെ (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, മാ​​​വേ​​​ലി​​​ക്ക​​​ര, തൃ​​​ശൂ​​​ർ) 202425 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ബി​​​എ​​​ഫ്എ (ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഫൈ​​​ൻ ആ​​​ർ​​​ട്‌​​​സ്) ഡി​​​ഗ്രി കോ​​​ഴ്‌​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ 24 മു​​​ത​​​ൽ ജൂ​​​ലൈ 6 വ​​​രെ www.dtekerala.gov.in വ​​​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ്ല​​​സ് ടു ​​​വോ ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത​​​യോ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും പ്രോ​​​സ്പെ​​​ക്ട​​​സും പ്ര​​​സ്തു​​​ത വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ നി​​​ന്നും ല​​​ഭ്യ​​​മാ​​​കും. പൊ​​​തു വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ൾ​​​ക്ക് 600 രൂ​​​പ​​​യും പ​​​ട്ടി​​​ക​​​ജാ​​​തി/ പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ വി​​​ഭാ​​​ഗ​​​ത്തി​​​ലെ അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്ക് 300 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷാ​​​ഫീ​​​സ്. ഓ​​​ൺ​​​ലൈ​​​നാ​​​യി (ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ബാ​​​ങ്കിം​​​ഗ് / യു​​​പി​​​ഐ പെ​​​യ്മെ​​​ന്‍റ്സ്/ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് / ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ്) അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​ട​​​യ്ക്കാം.

സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ന​​​ട​​​ത്തു​​​ന്ന പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​യാ​​​റാ​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ നി​​​ന്നാ​​​ണ് പ്ര​​​വേ​​​ശ​​​നം. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. ഫോ​​​ൺ: 0471 2561313.
More News