University News
പ്രൈ​വ​റ്റ് ഐ​ടി​ഐ അ​ഡ്മി​ഷ​ന് ജൂ​ലൈ 15 വരെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭാ​​​ര​​​ത സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നൈ​​​പു​​​ണ്യ വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലേ വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ജൂ​​​ലൈ 15 വരെ അ​​​പേ​​​ക്ഷി​​​ക്കാം. കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ വൊ​​​ക്കേ​​​ഷണ​​​ൽ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗി​​​ന്‍റെ (എ​​​ൻ​​​സി​​​വി​​​ഇ​​​ടി) അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് ഐ​​​ടി​​​ഐ​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

അ​​​പേ​​​ക്ഷ​​​ക​​​ൾ https://pitimaadmissionsonline.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ലൂ​​​ടെ​​​യും ഐ​​​ടി​​​ഐ ക​​​ളി​​​ൽ നേ​​​രി​​​ട്ടും സ​​​മ​​​ർ​​​പ്പി​​​ക്കാം. മി​​​നി​​​മം യോ​​​ഗ്യ​​​ത എ​​​സ്എ​​​സ്എ​​​ൽ​​​സി. ഉ​​​യ​​​ർ​​​ന്ന യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന. അ​​​ർ​​​ഹ​​​ത​​​പ്പെ​​​ട്ട വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ക​​​ണ്‍​സ​​​ഷ​​​നും ല​​​ഭി​​​ക്കും. സെ​​​ല​​​ക്‌ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന കു​​​ട്ടി​​​ക​​​ൾ അ​​​ഡ്മി​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് യോ​​​ഗ്യ​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ആ​​​ധാ​​​ർ കാ​​​ർ​​​ഡ്, ട്രാ​​​ൻ​​​സ്ഫ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ഫോ​​​ട്ടോ​​​ മു​​​ത​​​ലാ​​​യ​​​വ ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വി​​​നൊ​​​പ്പം വ​​​ന്ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് 9495220402, 9446438028.
More News