തമിഴ് താരം ചിന്പു പുതിയ പ്രണയത്തിലാണെന്നു വാർത്തകൾ. നയൻതാരയടക്കമുള്ള പ്രമുഖ നടിമാര്‍ അടക്കം പലരുമായിട്ടും ചിമ്പു പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ മുന്‍പു പ്രചരിച്ചിരുന്നു. നടി നിധി അഗര്‍വാളും ചിമ്പുവും തമ്മില്‍ പ്രണയത്തിലാണെന്ന വിവരമാണ് ഇപ്പോൾ പുറത്തു വന്നത്.
താരങ്ങള്‍ വൈകാതെ വിവാഹം കഴിച്ചേക്കുമെന്ന അഭ്യൂഹങ്ങളും വരുന്നുണ്ട്. വിവാഹ വാര്‍ത്തകള്‍ക്കൊപ്പം താരങ്ങള്‍ ലിവിങ് ടുഗദറിലാണ് എന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. അതൊന്നും സത്യമല്ലെന്ന് വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് നടി രംഗത്ത് വരികയും ചെയ്തു. എന്തായാലും രണ്ടുപേരും വൈകാതെ വിവാഹിതരായേക്കും എന്നാണ് അറിവ്. ഇതിനിടയില്‍ നിധി അഗര്‍വാളിന്റെ പേരില്‍ ഉയര്‍ന്ന് വന്ന പ്രണയകഥകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്.
ഈശ്വരന് എന്ന സിനിമയില്‍ ചിമ്പുവിന്റെ നായികയായി നിധി അഭിനയിച്ചിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. അതേസമയം ചിമ്പുവിനെ പരിചയപ്പെടുന്നതിന് മുന്‍പ് ബോളിവുഡിലെ പ്രമുഖരടക്കം ഉള്ള ചില നടന്മാരുമായി നിധി പ്രണയത്തിലായിരുന്നു.
ബോളിവുഡ് നടൻ ടൈഗര്‍ ഷ്രോഫും നിധിയും തമ്മിലുള്ള പ്രണയകഥയാണ് പ്രചരിച്ചത്. ടൈഗര്‍ ഷ്രോഫിന്റെ നായികയായിട്ടാണ് നിധി അഗര്‍വാള്‍ അരങ്ങേറ്റം കുറിക്കുന്നത്. 2017 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്യുന്നത്. ഒരുമിച്ച് അഭിനയിച്ചതുമുതല്‍ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകളും വന്നിരുന്നു.
അക്കാലത്ത് നടി ദിഷ പഠാണിയുമായി ടൈഗര്‍ പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകളും ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ആ സംഭവം ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി മാറി. ഇതോടെ നിധി ടൈഗറുമായി പിണങ്ങിയെന്നും ആ ബന്ധം അവസാനിപ്പിക്കുക ആയിരുന്നുവെന്നുമാണ് പറയപ്പെടുന്നത്.
ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും നിധി അഗര്‍വാളും പ്രണയിച്ചിരുന്നതായിട്ടുള്ള കഥകള്‍ ചര്‍ച്ചയായിരുന്നു. ഇരുവരെയും ഒന്നിച്ച് മുംബൈയിലെ പലയിടങ്ങളില്‍ നിന്ന് കണ്ടതോടെയാണ് ഈ വാർത്ത പ്രചരിച്ചത്. എന്നാല്‍ രാഹുലിനൊപ്പം താന്‍ ഒരു ഡിന്നറിന് പോയി, എന്നല്ലാതെ മറ്റ് യാതൊരു ബന്ധവും ഇല്ല എന്നാണ് നിധി വ്യക്തമാക്കിയത്.
ഒടുവിലാണ് ചിമ്പുവുമായി നിധി പ്രണയത്തിലാണ് എന്ന് വാര്‍ത്തയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുകയാണ്. വൈകാതെ താരവിവാഹത്തിന്റെ തീയതി പുറത്ത് വരും എന്ന് തന്നെയാണ് അറിയുന്നത്. ഔദ്യോഗികമായ സ്വീകരണങ്ങള്‍ക്ക് വേണ്ടിയാണ് ആരാധകരും കാത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.