ആരാധകർ ഇനിമുതൽ തന്നെ ‘തല’ എന്ന് വിളിക്കരുതെന്ന് അജിത്ത് കുമാർ. തന്റെ സ്വകാര്യ ജീവിതത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന അജിത്തിന് സമൂഹമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ ഇല്ല. അജിത്തിന്റെ ഔദ്യോഗിക പിആർഒ ആയ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്.
എ.ആർ. മുരുഗദോസിന്റെ 'ദീന' എന്ന സിനിമയില്‍ 'തല' എന്ന നായക കഥാപാത്രത്തെ അഭിനയിച്ചതിന് പിന്നാലെയാണ് അജിത്തിന് 'തല' എന്ന വിശേഷണം ലഭിച്ചത്. ഇനി മുതല്‍ 'തല' എന്ന് തന്നെ സംബോധന ചെയ്യരുതെന്നാണ് പുതിയതായി പുറത്തിറക്കിയ പ്രസ്താവനയിലൂടെ താരം അഭ്യര്‍ത്ഥിക്കുന്നത്.
പോസ്റ്റ് ഇങ്ങനെ
ബഹുമാനപ്പെട്ട മാധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ആരാധകർക്കും. ഇനി മുതൽ തല എന്നോ മറ്റേതെങ്കിലും വിശേഷണങ്ങളോ എന്റെ പേരിനൊപ്പം ചേര്‍ത്ത് വിളിക്കരുത്, പകരം അജിത്, അജിത് കുമാർ അല്ലെങ്കിൽ എകെ എന്നോ വിളിക്കപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലാവർക്കും ആരോഗ്യവും, സന്തോഷവും, വിജയങ്ങളും, മനസ്സമാധാനവും, സംതൃപ്തിയും നിറഞ്ഞ മനോഹരമായ ജീവിതം ആശംസിക്കുന്നു.
സ്നേഹത്തോടെ,
അജിത്ത്
അജിത്തിന്റെ പെട്ടന്നുള്ള ഈ തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ എം.എസ്.ധോണിയുടെ ആരാധകരും അജിത് ആരാധകരും തമ്മിലുള്ള ഓൺലൈൻ വാക്പോരുകളാണു കാരണമെന്നാണ് അനുമാനം. ധോണിയെ ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിന്റെ ‘തല’യെന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.