തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് മാധവൻ. പ്രണയ ചിത്രങ്ങളിലൂടെ റൊമാന്റിക് ഹീറോയായി ആരാധകരുടെ മനം കവർന്ന താരം അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു.
മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിച്ച സിനിമയായിരുന്നു. മോഹൻലാൽ, പ്രകാശ് രാജ്, ഐശ്വര്യ റായ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. എന്നാൽ തമിഴ് സൂപ്പർ താരം മാധവനെയായിരുന്നു ആദ്യം പ്രകാശ് രാജ് ചെയ്ത റോളിലേക്ക് പരിഗണിച്ചിരുന്നത്. മാധവൻ തന്നെയാണ് ഒരഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇരുവറിൽ നിന്ന് എന്നെ മാറ്റിയതിന് ഒരേയൊരു കാരണമേ ഉണ്ടായിരുന്നൂള്ളൂ. സന്തോഷ് ശിവന്റെ ശിപാർശയിലാണ് ഇരുവർ എന്ന സിനിമയുടെ ഓഡിഷനിൽ പങ്കെടുത്തത്.
ഹിന്ദി സീരിയലുകളും പരസ്യങ്ങളുമാണ് അതിന് മുൻപ് അഭിനയിച്ചിട്ടുള്ളത്. സ്ക്രീൻ ടെസ്റ്റ് നടത്തിയെങ്കിലും കണ്ണുകളുടെ ചെറുപ്പം കഥാപാത്രത്തിന് ചേരുന്നതല്ല എന്ന് മണിരത്നം സാർ പറഞ്ഞതിനാലാണ് സൂപ്പർ താരമായിരുന്ന ഐശ്വര്യ റായിക്കൊപ്പം അന്ന് വേഷമിടാൻ ഭാഗ്യം ലഭിക്കാതെ പൊയത്. എനിക്ക് കിട്ടേണ്ടിയിരുന്ന ആ റോളിൽ പ്രകാശ് രാജ് സാറാണ് പിന്നീട് അഭിനയിച്ചത്.
ഇരുവറും ദിൽസേയും കഴിഞ്ഞു മൂന്ന് വർഷത്തിനപ്പുറം അലൈപായുതേ എന്ന ചിത്രത്തിലേക്ക് അദ്ദേഹം എന്നെ വിളിച്ചു. മണിരത്നം സാറിനൊപ്പമുള്ള തുടക്കം കരിയറിൽ വലിയ ഗുണമായി. ബോളിവുഡ് പ്രവേശനത്തിനും അത് സഹായിച്ചു. രഗ് ദേ ബസന്തിയും, ഗുരുവും ത്രീ ഇഡിയറ്റ്സും പോലുള്ള ജനങ്ങൾ എക്കാലവും ഓർക്കുന്ന ചിത്രങ്ങളും എനിക്ക് കിട്ടി- മാധവൻ വ്യക്തമാക്കി.
എംജിആറായി മോഹൻലാലും കരുണാനിധിയായി പ്രകാശ്രാജും അഭിനയിച്ചപ്പോൾ ജയലളിതയുടെ സമാനവേഷം ചെയ്തത് ഐശ്വര്യ റായിയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.