മുഖത്തോട് മുഖം നോക്കി മമ്മൂട്ടിയും ജ്യോതികയും; കാതൽ സെക്കൻഡ് ലുക്ക്
Thursday, May 25, 2023 11:07 AM IST
മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന കാതൽ ദ കോർ എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മുഖത്തോട് മുഖം നോക്കി അൽപം ഗൗരവത്തിലിരിക്കുന്ന മമ്മൂട്ടിയെയും ജ്യോതികയെയും പോസ്റ്ററിൽ കാണാം.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് മമ്മൂട്ടി കന്പനിയാണ്. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദർഷ് സുകുമാരനും പോൾസൺ സ്കറിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- സാലു കെ. തോമസ്.
എഡിറ്റിംഗ്- ഫ്രാൻസിസ് ലൂയിസ്, സംഗീതം- മാത്യൂസ് പുളിക്കൻ, കലാസംവിധാനം- ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, സൗണ്ട് ഡിസൈൻ- ടോണി ബാബു,
ഗാനരചന- അലീന, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- അമൽ ചന്ദ്രൻ, കോ-ഡയറക്ടർ- അഖിൽ ആനന്ദൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മാർട്ടിൻ എൻ. ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്- ലെബിസൺ ഗോപി, ഡിസൈൻ- ആന്റണി സ്റ്റീഫൻ, പിആർഒ- പ്രതീഷ് ശേഖർ.