എന്റെ മിസ്റ്ററിമാൻ; സമയമാകുന്പോൾ വെളിപ്പെടുത്താം; പ്രണയവാർത്തയിൽ കീർത്തി സുരേഷ്
Tuesday, May 23, 2023 12:47 PM IST
ദുബായിലെ വ്യവസായിയായ ഫര്ഹാന് ബിന്‍ ലിഖായത്ത് എന്ന യുവാവുമായി നടി കീർത്തി സുരേഷ് പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ പരന്നിരുന്നു.
ഫര്‍ഹാനും കീര്‍ത്തിയും ഒന്നിച്ചുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിരുന്നു ഈ വാര്‍ത്തകള്‍ക്ക് ആധാരം. എന്നാൽ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി കീർത്തി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇപ്പോള്‍ എന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ല. എന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയം വരുമ്പോള്‍ വെളിപ്പെടുത്താം. കീർത്തി സുരേഷ് ട്വീറ്റ് ചെയ്തു.
തന്റെ പേരില്‍ ഒരു ഓൺലൈൻ മാധ്യമത്തില്‍ വന്ന വാർത്തയുടെ ലിങ്ക് പങ്കുവച്ചായിരുന്നു കീർത്തിയുടെ ട്വീറ്റ്. കീർത്തിയും ഫർഹാനും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങൾ ഫർഹാൻ ഇതിനു മുമ്പും ഇൻസ്റ്റഗ്രാം പേജിൽ താരം പങ്കുവച്ചിട്ടുണ്ട്.
നാനി നായകനായ ദസറയാണ് കീർത്തിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ‘മാമന്നൻ’ ആണ് പുതിയ പ്രൊജക്ട്.