ജിങ്ക ജിങ്ക ജിങ്കാലേ; ജവാനും മുല്ലപ്പൂവും ഗാനം തരംഗമാകുന്നു
Saturday, March 18, 2023 11:53 AM IST
പുകവലിയും മദ്യപാനവും ആരോഗ്യത്തിനു ഹാനികരമാണെങ്കിലും മദ്യപിച്ചുകൊണ്ട് പാട്ടു പാടുന്നത് ആരോഗ്യത്തിനു ഹാനികരമല്ലെന്ന് തെളിയിക്കുകയാണ് ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ ജിങ്ക ജിങ്ക ജിങ്കാലേ എന്ന ഗാനം. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ക്കിടിയില്‍ തരംഗമാവുകയാണ് ഈ ഗാനം.
സുനില്‍ മത്തായി സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഈ ഗാനം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സുരേഷ് കൃഷ്ണയാണ് ഗാനത്തിന്‍റെ വരികളൊരുക്കിയിരിക്കുന്നത്. നാടന്‍പാട്ടിന്‍റെ ഈണവും രചനാരീതിയുമാണ് പാട്ടിന് ജനപ്രീതി നേടിക്കൊടുത്തത്.
സുമേഷ് ചന്ദ്രന്‍, രാഹുല്‍ മാധവ്, ശിവദ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നവാ ഗതനായ രഘു മേനോനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ചിത്രത്തിന്‍റെ കഥ, തിരക്കഥ, സംഭാഷണം നിര്‍വ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണനാണ്.ടു ക്രീയേറ്റീവ് മൈന്‍ഡ്‌സിന്‍റെ ബാനറില്‍ വിനോദ് ഉണ്ണിത്താനും സമീര്‍ സേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.