ബ്രഹ്മപുരം തീപിടുത്തം സിനിമയാകുന്നു; നായകൻ കലാഭവൻ ഷാജോൺ
Friday, March 17, 2023 8:50 AM IST
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തവും അതിനെ തുടർന്ന് കൊച്ചിയിലെ ജനങ്ങൾ അനുഭവിക്കേണ്ടി വന്ന ദുരിതവും സിനമയാകുന്നു.
കലാഭവൻ ഷാജോൺ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അനിൽ തോമസാണ്. മറയൂരിൽ ചിത്രീകരണം ആരംഭിച്ചിരിക്കുന്ന സിനിമയുടെ പേര് ഇതുവരെ എന്നാണ്.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീപിടിത്തത്തെതുടർന്ന് പ്ലാന്റിന്റെ സമീപപ്രദേശങ്ങളിലായി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങൾക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യപ്രശ്നങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ടൈറ്റസ് പീറ്റർ ആണ് ചിത്രം നിർമിക്കുന്നത്.