വൻ കാൻവാസിൽ വരാൽ; ചിത്രീകരണം പൂർത്തിയായി
Saturday, January 22, 2022 2:22 PM IST
അനൂപ് മേനോന്, പ്രകാശ് രാജ്, സണ്ണി വെയ്ന്‍ കൂട്ടുകെട്ടിൽ കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് വരാല്. ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഗോപിസുന്ദര്‍ ഒരുക്കുന്നു.
വലിയ കാന്‍വാസില്‍ വന്‍ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം വളരെ വേഗമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
കണ്ണന് താമരക്കുളത്തിന്റെ പൊളിറ്റിക്കല്‍ ഡ്രാമയാണ് വരാല്. അനൂപ് മേനോന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ് എന്റടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്
ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലൊരുങ്ങുന്ന ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ഡ്രാമയായിരിക്കും വരാല്. ഒരു വലിയ കാന്‍വാസില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ സുരേഷ് കൃഷ്ണ, രഞ്ജി പണിക്കര്‍, ശങ്കര്‍ രാമകൃഷ്ണന്, ഹണി റോസ്, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിന്, കൊല്ലം തുളസി, സുധീര്‍, നിത പ്രോമി, മന്‍രാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്.
വരാലിന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനംഎന്നിവിടങ്ങളിലായിരുന്നു.