യുവതാരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കരുത്: ഷൈൻ ടോം ചാക്കോ
Saturday, November 30, 2019 12:17 PM IST
യുവതാരങ്ങളെ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് ശരിയല്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്.
സിനിമ മുടങ്ങുന്ന രീതിയിൽ താരങ്ങൾ പെരുമാറുന്നത് ശരിയല്ലെന്നും അതിനെ നിയന്ത്രിക്കുവാൻ സംഘടനകൾക്ക് അധികാരമുണ്ടെന്നും താരം പറഞ്ഞു. എന്നാൽ യുവതാരങ്ങൾ ലഹരിക്ക് അടിമകളാണെന്ന് പറഞ്ഞ് അപമാനിക്കുന്നത് അംഗീകരിക്കുവാനാകില്ലെന്നും ഷൈൻ കൂട്ടിച്ചേർത്തു.