രാ​ജ്യ​ത്തെ ഒ​ന്നാ​കെ ന​ടു​ക്കി​യ ജ​മ്മു കാ​ശ്മീ​രി​ലെ പ​ഹ​ൽ​ഗാ​മി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളെ​യോ​ൾ​ത്ത് ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു​വെ​ന്നും ഈ ​ക്രൂ​ര​ത​യെ ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

ഇ​രു​ട്ടി​ന്‍റെ മു​ഖ​ത്ത് പോ​ലും സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട​രു​തെ​ന്നും ന​ട​ൻ പ​റ​യു​ന്നു.

""പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ളെ​യോ​ർ​ത്ത് എ​ന്‍റെ ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു. ഇ​ത്ര​യും വ​ലി​യ ക്രൂ​ര​ത​യ്ക്ക് കാ​ണേ​ണ്ടി വ​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. നി​ര​പ​രാ​ധി​ക​ളു​ടെ ജീ​വ​ൻ എ​ടു​ക്കു​ന്ന​ത് ഒ​രു കാ​ര​ണ​വ​ശാ​ലും ഒ​രി​ക്ക​ലും ന്യാ​യീ​ക​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല. ദുഃ​ഖി​ക്കു​ന്ന കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക്, നി​ങ്ങ​ളു​ടെ ദുഃ​ഖം വാ​ക്കു​ക​ൾ​ക്കും അ​പ്പു​റ​മാ​ണെ​ന്ന് അ​റി​യാം.

ഒ​രി​ക്ക​ലും നി​ങ്ങ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന് അ​റി​യു​ക. രാ​ജ്യം മു​ഴു​വ​നും ഈ ​ദുഃ​ഖ​ത്തി​ൽ നി​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ട്. ന​മു​ക്ക് പ​ര​സ്പ​രം കു​റ​ച്ചു​കൂ​ടി മു​റു​കെ പി​ടി​ക്കാം. ഇ​രു​ട്ടി​ന്‍റെ മു​ഖ​ത്ത് പോ​ലും സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഒ​രി​ക്ക​ലും കൈ​വി​ട​രു​ത്'' എ​ന്നാ​ണ് മോ​ഹ​ൻ​ലാ​ൽ കു​റി​ച്ച​ത്.